തെന്നിന്ത്യന്‍ നടി തമന്നയ്ക്ക് നേരെ ചെരുപ്പേറ്

Published : Jan 29, 2018, 09:00 AM ISTUpdated : Oct 04, 2018, 06:53 PM IST
തെന്നിന്ത്യന്‍ നടി തമന്നയ്ക്ക് നേരെ ചെരുപ്പേറ്

Synopsis

ഹൈദരാബാദ്: തെന്നിന്ത്യന്‍ നടി തമന്ന ഭാട്ട്യയ്ക്ക് നേരെ ചെരുപ്പേറ്. ഹിമയത്ത്‌നഗറില്‍ വച്ച് നടന്ന ഒരു ചടങ്ങിനിടെയാണ് യുവാവ് തമന്നയെ ചെരുപ്പുകൊണ്ട് എറിഞ്ഞത്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയതായിരുന്നു തമന്ന. 

31കാരനായ കരിമുള്ളയെറിഞ്ഞ ചെരുപ്പ് ഷോപ്പിലെ ജീവനക്കാരന്റെ ദേഹത്താണ് കൊണ്ടതെന്ന് ഹിമായത്ത്‌നഗര്‍ പൊലീസ് വ്യക്തമാക്കി. തമന്നയുടെ ദേഹത്തേക്കറിഞ്ഞ ചെരുപ്പ് ഉന്നം തെറ്റി ജീവനക്കാരന്റെ ദേഹത്ത് കൊള്ളുകയായിരുന്നു

ബിടെക് ബിരുദധാരിയയാ മുഷീരാബാദ് സ്വദേശിയായ ഇയാളെ പൊലീസ്  അറസ്റ്റ് ചെയ്തു. അടുത്തകാലത്തായി തമന്ന ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ നിരാശപ്പെടുത്തിയതിനാലാണ് താന്‍ നടിയ്‌ക്കെതിരെ ചെരിപ്പെറിഞ്ഞതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ചെരുപ്പുകൊണ്ട് ഏറുകൊണ്ട ജ്വല്ലറി ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒടിടി റിലീസിലും തരംഗമായി ദുൽഖർ സെൽവമണി സെൽവരാജ് ചിത്രം; നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ട്രെൻഡിംഗായി 'കാന്ത'
ഇന്ത്യയില്‍ ഒന്നാമൻ ആര്?, മൂന്നാമത് ഷാരൂഖ്, പട്ടികയില്‍ കുതിച്ചുകയറി മലയാളികളുടെ പ്രിയ താരം