ആദ്യ എപ്പിസോഡില്‍ സാബു; 'സെല്‍ മി ദി ആന്‍സര്‍' സീസണ്‍ 3ന് ഇന്ന് തുടക്കം

By Web TeamFirst Published Oct 13, 2018, 12:39 PM IST
Highlights

അറിവിലൂടെ അതിജീവനം എന്നതാണ് സീസണ്‍-3ന്റെ മുദ്രാവാക്യം. പ്രളയത്തിന്റെ ദുരിതം നേരിട്ടനുഭവിച്ചവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ പങ്കെടുക്കുന്നതിന് പ്രത്യേക പരിഗണനയുണ്ടാവും.

ഏഷ്യാനെറ്റിന്റെ ജനപ്രീതി നേടിയ വിനോദ വിജ്ഞാന പരിപാടിയായ സെല്‍ മി ദി ആന്‍സറിന്റെ മൂന്നാം സീസണിന് ഇന്ന് തുടക്കം. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വിജയി സാബുമോന്‍ അബ്ദുസമദ് ആണ് ഉദ്ഘാടന എപ്പിസോഡിലെ അതിഥി. ബിഗ് ബോസിന് ശേഷം സാബുമോന്‍ ആദ്യമായി പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോയാണ് ഇത്. പിന്നാലെ വരുന്ന എപ്പിസോഡില്‍ നടി മിയ ജോര്‍ജ്ജും പങ്കെടുക്കും.

പതിവുപോലെ മുകേഷ് ആണ് മൂന്നാം സീസണിലും ഷോയുടെ അവതാരകന്‍. മഹാപ്രളയത്തിന് ശേഷം കേരളത്തെ കൈപിടിച്ചുയര്‍ത്തുന്ന ദൗത്യത്തിലും പരിപാടി പങ്കാളിയാവും. അറിവിലൂടെ അതിജീവനം എന്നതാണ് സീസണ്‍-3ന്റെ മുദ്രാവാക്യം. പ്രളയത്തിന്റെ ദുരിതം നേരിട്ടനുഭവിച്ചവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ പങ്കെടുക്കുന്നതിന് പ്രത്യേക പരിഗണനയുണ്ടാവും. അറിവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ വില പേശി പണം നേടാനുള്ള സുവര്‍ണാവസരമാണ് മത്സരാര്‍ഥികളെ കാത്തിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കാണ് സംപ്രേഷണം.

click me!