ഡിസ് ലൈക്കുകള്‍ കൂടുമ്പോള്‍ ഷാന്‍ പറയുന്നു

By Web DeskFirst Published Jan 3, 2018, 12:17 PM IST
Highlights

കൊച്ചി: മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് പിന്നാലെ പാര്‍വതിയും പൃഥ്വിരാജു അഭിനയിക്കുന്ന മൈ സ്റ്റോറിയിലെ ഗാനത്തിനും ടീസറിനും നിരവധി ഡിസ് ലൈക്കുകളാണ് ലഭിച്ചത്. റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഇതുവരെ യുട്യൂബിലെത്തിയ മലയാളം സിനിമ ഗാനങ്ങളില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ ലൈക്ക് നല്‍കിയതും ഡിസ്‌ലൈക്ക് നല്‍കിയതും അതേ ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ പിറന്ന പാട്ടുകള്‍ക്കാണ്. 

ജിമ്മിക്കി കമ്മലും മൈ സ്റ്റോറിയിലെ പുതിയ ഗാനവുമാണവ. മൈ സ്‌റ്റോറിയിലെ ഡിസ് ലൈക്ക് ക്യാംപയിനില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഷാന്‍ റഹ്മാന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാന്‍ നിലപാട് വ്യക്തമാക്കിയത്.

ആളുകള്‍ പെട്ടെന്ന് വികാരധീനരാകുന്നവരാണ്. പെട്ടെന്ന് ദേഷ്യം വരും പെട്ടെന്ന് പിണങ്ങും, പ്രതികരിക്കും. പക്ഷേ ഒന്നു തോളില്‍ തട്ടി സംസാരിച്ചാല്‍ അത് മാഞ്ഞു പോകുപോകും. ഞാന്‍ ഒത്തിരി പ്രതീക്ഷയോടെ ചെയ്ത ഗാനമാണ്. അതിനോട് ഇത്തരത്തിലൊരു പ്രതികരണമുണ്ടാകുമ്പോള്‍ തീര്‍ച്ചയായും വിഷമം തോന്നും. 

ആദ്യമായിട്ടാണ് എന്റെ ഒരു പാട്ടിനോട് ആളുകള്‍ ഇങ്ങനെ പ്രതികരിക്കുന്നത്. അതും പുതുവര്‍ഷത്തിലെ ആദ്യ ഗാനത്തോട്. ഒത്തിരി സങ്കടമുണ്ട് അതുകൊണ്ട്. പാട്ട് നല്ലതാണെന്നൊരു വിശ്വാസം എനിക്കുണ്ട്. പാട്ടിനെ കുറിച്ച് പറഞ്ഞ് അഭിനന്ദിച്ചു കൊണ്ട് കുറേ സന്ദേശമെത്തിയിരുന്നു. അതുകൊണ്ട് പതിയെ ആണെങ്കിലും ദേഷ്യമൊക്കെ മാറ്റിവച്ച് പ്രേക്ഷകര്‍ ഈ ഗാനം ഏറ്റെടുക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. ഷാന്‍ പറയുന്നു.

click me!