ഇക്കിളിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഐറ്റം സോങ്ങ്സ്, വിമര്‍ശനവുമായി ശബാന അസ്മി

Web Desk |  
Published : Mar 06, 2018, 09:23 AM ISTUpdated : Jun 08, 2018, 05:43 PM IST
ഇക്കിളിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഐറ്റം സോങ്ങ്സ്, വിമര്‍ശനവുമായി ശബാന അസ്മി

Synopsis

ഐറ്റം സോങ്ങ്സിനെ വിമര്‍ശിച്ച് ശബാന അസ്മി ആണ്‍ നോട്ടങ്ങളിലേക്ക് ചുരുങ്ങുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് ഐറ്റം സോങ്ങ്സ്

മുംബൈ:ആണ്‍ നോട്ടങ്ങളിലേക്ക് ചുരുങ്ങുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് ഐറ്റം സോങ്ങ്സെന്ന് നടി ശബാന അസ്മി. സ്ത്രീ ആവിഷ്ക്കാരം ആഘോഷിക്കപ്പെടലാണ് ഐറ്റം സോങ്ങ്സിലൂടെയെന്നാണ് പലരും കരുതുന്നതെന്നും നടി ശബാന അസ്മി പറഞ്ഞു.

ഫിക്കി ഫ്രെയിംസ് 2018 ല്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു ശബാന അസ്മി. 'എഗെയ്ന്‍സ്റ്റ് ഓള്‍ ഓഡ്സ്; വിമന്‍ ലീഡേഴ്സ് റിവിസിറ്റ് ദേര്‍ ജേര്‍ണി' എന്ന വിഷയത്തിലായിരുന്നു സെഷന്‍. ഐറ്റം സോങ്ങുകളെ ഇതാദ്യമായല്ല ശബാന വിമര്‍ശിക്കുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു പാനല്‍ ഡിസ്കഷനില്‍ ദബാംഗ് 2 വിലെ കരീനയുടെ ഐറ്റം സോങ്ങായ 'ഫേവിക്കോള് സേ' എന്ന നൃത്തത്തെ ശബാന വിമര്‍ശിച്ചിരുന്നു.

കഥയുടെ ഭാഗമല്ല ഐറ്റം സോങ്ങ്സെന്നും ഇക്കിളിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഐറ്റം സോങ്ങ്സിനെ സിനിമയില്‍ ഉള്‍പ്പെടുത്തുന്നതെന്നും ശബാന അസ്മി പറഞ്ഞു. സ്ത്രീ ആവിഷ്ക്കാരങ്ങള്‍ ആഘോഷിക്കപ്പെടുകയാണെന്ന ആരണയില്‍ ആണ്‍നോട്ടങ്ങള്‍ക്ക് വിധേയമാകുകയും സ്വയം വസ്തുവല്‍ക്കരിക്കുകയുമാണ് ഐറ്റം സോങ്ങ്സിലൂടെയെന്നും ശബാന പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു