
ദില്ലി: ബോളിവുഡിലെ സൂപ്പർതാരം വെള്ളിത്തിരക്ക് പുറത്ത് മികച്ച പ്രഭാഷകൻ കൂടിയാണ്. ചോദ്യങ്ങളോട് ഷാറൂഖിന്റെ പ്രതികരണം പലപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുാറുണ്ട്. ഇത്തവണ ഷാറൂഖിന്റെ പ്രതികരണം മാധ്യമപ്രവർത്തകയുടെ ചോദ്യത്തോടായിരുന്നു. ഷാറൂഖിനെ അബദ്ധത്തിൽ സൽമാൻ എന്ന് അഭിസംബോധന ചെയ്യുന്ന മാധ്യമപ്രവർത്തക അത് പിൻവലിച്ച് സോറി പറയുമ്പോഴാണ് പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിക്കുന്ന കിങ് ഖാന്റെ പ്രതികരണം വന്നത്.
സോറി പറയുന്ന മാധ്യമ പ്രവർത്തകയുടെ പേര് തെറ്റിച്ചുവിളിച്ച് ഹാസ്യാത്മകമായി ഞാനും അങ്ങേയറ്റം ക്ഷമ പറയുന്നുവെന്നായി താരത്തിന്‍റെ പ്രതികരണം. ഇതോടെ ചോദ്യവുമായി എത്തിയ മാധ്യമപ്രവർത്തകയും സദസും ഒന്നടങ്കം ചിരിയിൽ മുങ്ങി. ഇതിന്റെ വീഡിയോ ഫാൻ ക്ലബുകൾ ഇൻസ്റ്റഗ്രമിൽ ഷെയർ ചെയ്തതോടെ വൈറൽ ആയി. പ്രശസ്തമായ ടിഇഡി ടോക്സ് ഇന്ത്യ നയി സ്വച്ച് ഷോയിലായിരുന്നു താരത്തിന്‍റെ പ്രതികരണം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ