ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം.!

Published : Nov 15, 2017, 06:40 PM ISTUpdated : Oct 04, 2018, 07:28 PM IST
ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം.!

Synopsis

ബോളിവുഡ് താരങ്ങള്‍ സിനിമയില്‍ വാങ്ങുന്ന പ്രതിഫലം പല മാധ്യമങ്ങളും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ പൊതു പരിപാടികള്‍ക്ക് പങ്കെടുക്കണമെങ്കില്‍ വാങ്ങുന്ന പ്രതിഫലം അറിഞ്ഞാല്‍ ശരിക്കും അമ്പരയ്ക്കും. ബോളിവുഡ് ബബിള്‍സാണ് പ്രതിഫല വിവരം പ്രസിദ്ധീകരിച്ചത്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ ഇത്തരം പൊതുപരിപാടികളില്‍  പങ്കെടുക്കുന്നതിനു പ്രതിഫലം വാങ്ങും. എന്നാല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കണം എങ്കില്‍ പാര്‍ട്ടിയുടെ നിലവാരവും ചടങ്ങിനു വരുന്നവരുടെ നിലവാരവും നോക്കും.

ബോളിവുഡിലെ സൂപ്പര്‍താരം ഏഷ്യാനെറ്റ്  അവാര്‍ഡ് നൈറ്റില്‍ വന്ന് ഗായിക റിമി ടോമിയെ പൊക്കിയെടുത്തത് വൈറലായിരുന്നു. ഇത്തരത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കണം എങ്കില്‍ ഷാരൂഖ് വാങ്ങുന്ന പ്രതിഫലം മൂന്നു കോടി രൂപയാണ്. ഷാരുഖ് കഴിഞ്ഞാല്‍ സല്‍മാന്‍ ഖാന്‍ വാങ്ങുന്നത് 2 കോടി രൂപയും. ഇതില്‍ മറ്റെന്തെങ്കിലും പ്രകടനങ്ങള്‍ കൂടി വേണം എങ്കില്‍ പ്രതിഫലം ഉയരും.  

നടന്‍ അക്ഷയ് കുമാറിന് ഏത് ആഘോഷത്തില്‍ പങ്കെടുക്കുന്നതിനും പ്രതിഫലം 2 കോടി രൂപയാണ്. ബോളിവുഡ് നടിമാരും ഒട്ടും മോശമല്ല. പ്രിയങ്കയും ദീപികയും വാങ്ങുന്നത് ഒരു കോടിരൂപയാണ്. തുക ഒരു കോടിയാണ് എങ്കിലും പാര്‍ട്ടിയുടെ നിലവാരമാണു ദീപികയ്ക്ക് കൂടുതല്‍ പ്രധാനം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ശ്രീനിയേട്ടൻ അന്നെനിക്ക് പണം തന്നു, നീ ഇതൊന്നും ആരോടും പറയണ്ടെന്നും നിർദ്ദേശം'; ഓർമിച്ച് നടൻ
'മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം'; വേര്‍തിരിവുകള്‍ കണ്ടെത്തുന്നത് സ്വാര്‍ഥലാഭത്തിന് വേണ്ടിയെന്ന് മമ്മൂട്ടി