യേശുദാസിനെ വിമര്‍ശിക്കാന്‍ താനാരാണെന്ന് ചോദ്യം; ഞാന്‍ പെരുന്തച്ചന്‍റെ മകനെന്ന് ഷമ്മി തിലകന്‍റെ മറുപടി

Web Desk |  
Published : May 05, 2018, 10:54 PM ISTUpdated : Jun 08, 2018, 05:42 PM IST
യേശുദാസിനെ വിമര്‍ശിക്കാന്‍ താനാരാണെന്ന് ചോദ്യം; ഞാന്‍ പെരുന്തച്ചന്‍റെ മകനെന്ന് ഷമ്മി തിലകന്‍റെ മറുപടി

Synopsis

യേശുദാസിനെ വിമര്‍ശിച്ചതിന് ഒരാളുടെ ചോദ്യം; ഞാന്‍ പെരുന്തച്ചന്‍റെ മകനെന്ന് ഷമ്മി തിലകന്‍റെ മറുപടി


ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ചടങ്ങ് ബഹിഷ്കരിച്ചവരെ പിന്തുണയ്ക്കാതെ അവാര്‍ഡ് വാങ്ങിയ യേശുദാസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ താരം ഷമ്മി തിലകന്‍. യൂ ടൂ ദാസേട്ടാ.. എന്നായിരുന്നു ഷമ്മി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ എത്തി. അതിനിടയില്‍ ഒരാള്‍ നീയാരാണെന്ന് ചോദിച്ച് രംഗത്തെത്തുകയും ചെയ്തു. താങ്കള്‍ എന്നെയാണ് ഉദ്ദേശിച്ചതെങ്കില്‍ പെരുന്തച്ചന്‍റെ മകനാണെന്നായിരുന്നു മറുപടി.

'നാണമുണ്ടോ മിസ്റ്റർ ഷമ്മി നിങ്ങള്‍ക്ക്? കൊലയാളി മന്ത്രിമാരുടെ കയ്യിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങാൻ ബുദ്ധിമുട്ടില്ല അല്ലെ? എല്ലിൻ കഷണത്തിനു വേണ്ടി ഇങ്ങിനെ തരാം താഴരുത് മിസ്റ്റർ അടുത്ത പ്രാവശ്യം കമ്മ്യൂണിസ്റ്റ്‌ സർക്കാർ ഇന്ത്യ ഭരിക്കുമ്പോള്‍ തീർച്ചയായും എന്തേലും ഓക്കേ നിങ്ങൾക്കു നക്കാൻ തരും ! പക്ഷെ ജനങ്ങൾ വോട്ട് ചെയ്തു അധികാരം കൊടുക്കണം അവർക്കു !!! നടക്കണ കാര്യം വല്ലതും ആണോ മിസ്റ്റര്‍ ഷമ്മി ...' ഇങ്ങനെ ഒരു കമന്‍റിന് ഷമ്മി തിലകന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു...

 'ഇത്രയും വാരി വലിച്ച് പറയണ്ടായിരുന്നു..! ആരാണ്ട് മെട്രോയിൽ കേറിയപ്പൊ ഒരു പേര് നൽകിയാരുന്നല്ലോ..? ആ പേര് കൂട്ടി എന്നെ വിളിച്ചിരുന്നേൽ ഞാൻ പോയി തൂങ്ങി ചത്തേനെ..!' ആയിരത്തിന് മുകളില്‍ ആളുകളാണ്  ഈ മറുപടിക്ക് ലൈക്കടിച്ചത്...

ദേശീയ അവാര്‍ഡ് വിവാദം മലയാള സിനിമാ രംഗത്തേക്ക് എത്തുന്നതോടെ ചൂടേറിയ വാദ പ്രതിവാദങ്ങള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ന നടക്കുന്നത്. സംഭവത്തില്‍ സിനിമാ രംഗത്തുള്ള അലന്‍സിയര്‍, സംസ്ഥാന അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സ് തുടങ്ങി നിരവധി പേര്‍ പ്രതികരണവുമായി എത്തുന്നുണ്ട്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇനി രശ്‍മിക മന്ദാനയുടെ മൈസ, ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത്
രണ്ട് ബാഹുബലികളും ഒന്നിച്ച് ഇനി ഒടിടിയില്‍ കാണാം