
"നൂറ് ദിനങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ബിഗ് ബോസ് ഫൈനലിസ്റ്റുകള്‍. ഉച്ച തിരിഞ്ഞ് മൂന്നരയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ ഫ്‌ളൈറ്റില്‍ ബിഗ് ബോസ് കിരീടജേതാവ് സാബുവിനും ഷിയാസിനുമൊപ്പം നേരത്തേ പുറത്തായ ബഷീര്‍ ബഷി, അനൂപ് ചന്ദ്രന്‍, ഹിമ ശങ്കര്‍, ഡേവിഡ് ജോണ്‍ എ്ന്നിവരും എത്തിയിരുന്നു. ബിഗ് ബോസിന്റെ ക്ഷണപ്രകാരം ഫൈനലിന്റെ ഭാഗമാവാന്‍ എത്തിയതായിരുന്നു നാല് പേരും. സാബുവിനും ഷിയാസിനും വിമാനത്താവളത്തില്‍ സ്വീകരണം ലഭിച്ചെങ്കിലും ആരാധകര്‍ കൂടുതലെത്തിയത് ഷിയാസിനെ കാണാനായിരുന്നു. ഒക്കെയും ഷിയാസിന്റെ നാട്ടുകാരും സുഹൃത്തുക്കളും. പെരുമ്പാവൂര്‍ വല്ലം സ്വദേശിയാണ് ഷിയാസ്.
ഷിയാസ് വരുന്നതിന് മുന്‍പുതന്നെ 'ഷിയാസ് ഭായ് കീ ജയ്' വിളികളുമായി ഒരു സംഘം വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഫ്‌ളെക്‌സുകളും പൂച്ചെഞ്ചുകളുമായായിരുന്നു ഇവരുടെ നില്‍പ്പ്. ഷിയാസ് എത്തിയതോടെ ആവേശം ഉച്ചസ്ഥായിയിലായി. പൂച്ചെണ്ടിനൊപ്പം ഷിയാസ് എത്തിയയുടന്‍ ഒരു ചുവന്ന തലപ്പാവും അവര്‍ ധരിപ്പിച്ചു.
ആരാധകരുടെ ആവേശത്തില്‍ അത്ഭുപ്പെട്ടതുപോലെയായിരുന്നു ഷിയാസിന്റെ പ്രതികരണം. '90 ദിവസമായി ഇവിടെനിന്ന് പോയിട്ട്. ഇവിടെ എന്താ സംഭവിക്കുന്നെ?' എന്നായിരുന്നു വിമാനത്താവളത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടുള്ള ഷിയാസിന്റെ പ്രതികരണം. താന്‍ നാട്ടില്‍ അത്യാവശ്യം അലമ്പാണെന്നും അവിടെച്ചെന്ന് ഒറ്റയ്ക്ക് അലമ്പാക്കിയെന്നും ഷിയാസ് തമാശ പറഞ്ഞു. ഷിയാസിന്റെ ഉമ്മയും പെങ്ങളും അവരുടെ കുട്ടികളും അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ