അതിഥി എന്തുകൊണ്ട് അരിസ്റ്റോ സുരേഷിനെ നോമിനേറ്റ് ചെയ്തു? ഷിയാസിന്‍റെ വെളിപ്പെടുത്തല്‍

Published : Sep 16, 2018, 10:10 PM ISTUpdated : Sep 19, 2018, 09:27 AM IST
അതിഥി എന്തുകൊണ്ട് അരിസ്റ്റോ സുരേഷിനെ നോമിനേറ്റ് ചെയ്തു? ഷിയാസിന്‍റെ വെളിപ്പെടുത്തല്‍

Synopsis

അരിസ്റ്റോ സുരേഷിനെ നോമിനേറ്റ് ചെയ്ത നടപടിയെ സാബു ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികള്‍ എലിമിനേഷന്‍ ലിസ്റ്റില്‍ വന്ന വാരമാണ് കഴിഞ്ഞത്. അവശേഷിക്കുന്ന എട്ട് മത്സരാര്‍ഥികളില്‍ ആറ് പേരും ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ എത്തി. സാബുമോന്‍, അര്‍ച്ചന സുശീലന്‍, പേളി മാണി, ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, ബഷീര്‍ ബാസി എന്നിവരായിരുന്നു എലിമിനേഷന്‍ ലിസ്റ്റില്‍.

ക്യാപ്റ്റനായിരുന്ന അതിഥി റായ് ഒഴികെ എല്ലാവര്‍ക്കും ഈരണ്ടുപേരെ വീതം നോമിനേറ്റ് ചെയ്യാമെന്നായിരുന്നു ബിഗ് ബോസിന്‍റെ നിര്‍ദേശം. അത്തരത്തില്‍ അഞ്ച് പേര്‍ക്ക് നോമിനേഷന്‍ ലഭിച്ചതിന് ശേഷം അതിഥിയോടും രണ്ടുപേരെ നോമിനേറ്റ് ചെയ്യാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. നോമിനേഷന്‍ ലഭിക്കാതിരുന്ന രണ്ടുപേരെ അതിഥിക്ക് മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. അരിസ്റ്റോ സുരേഷും ഷിയാസും. എന്നാല്‍ അരിസ്റ്റോ സുരേഷിനെയും ബഷീര്‍ ബാസിയെയുമാണ് അതിഥി നോമിനേറ്റ് ചെയ്തത്. അരിസ്റ്റോ സുരേഷിനെ സുരക്ഷിതനാക്കാതിരുന്ന നടപടിയെ സാബു ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അത് എന്തുകൊണ്ടാണെന്ന് ഇന്നത്തെ എലിമിനേഷന്‍ എപ്പിസോഡില്‍ ഷിയാസ് മോഹന്‍ലാലിനോട് പറഞ്ഞു.

ക്യാപ്റ്റന്‍റെ അധികാരം ഉപയോഗിച്ച് സാബുവിനെ സേഫ് ആക്കണമെന്ന് അരിസ്റ്റോ സുരേഷ് അതിഥിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഷിയാസിന്‍റെ വെളിപ്പെടുത്തല്‍. തന്‍റെ അധികാരത്തില്‍ കയറി ഇടപെട്ടത് ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് അതിഥി അരിസ്റ്റോ സുരേഷിനെ നോമിനേറ്റ് ചെയ്തതെന്നും. തന്നെ നോമിനേറ്റ് ചെയ്തുകൊള്ളാന്‍ നോമിനേഷന്‍ സമയത്ത് താന്‍ അതിഥിയോട് കൈ കൊണ്ട് ആംഗ്യം കാട്ടിയെന്നും ഷിയാസ് പറഞ്ഞു.

എന്നാല്‍ തന്നെ സേഫ് ആക്കണമെന്ന് അരിസ്റ്റോ സുരേഷ് അടക്കമുള്ള ആരോടും പറഞ്ഞിട്ടില്ലെന്നായിരുന്നു സാബുവിന്‍റെ പ്രതികരണം. ബിഗ് ബോസ് ഹൗസില്‍ ഏറ്റവും അടുപ്പമുള്ള ആള്‍ എന്ന നിലയ്ക്കാണ് സാബു സേഫ് ആകാന്‍ താന്‍ ആഗ്രഹിച്ചതെന്നായിരുന്നു അരിസ്റ്റോ സുരേഷിന്‍റെ പ്രതികരണം.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ