പിങ്കിന്റെ വിനോദ നികുതി ഒഴിവാക്കണമെന്ന് നിര്‍മാതാക്കള്‍

Published : Sep 20, 2016, 06:07 PM ISTUpdated : Oct 05, 2018, 03:45 AM IST
പിങ്കിന്റെ വിനോദ നികുതി ഒഴിവാക്കണമെന്ന് നിര്‍മാതാക്കള്‍

Synopsis

മുംബൈ: മികച്ച പ്രതികരണവുമായി മുന്നേറുന്ന പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിന്റെ നികുതി ഒഴിവാക്കണമെന്ന് നിർമ്മാതാക്കൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ലൈംഗിക അതിക്രമം തടഞ്‍ഞതിന്റെ പേരിൽ കള്ളക്കേസിൽ അകപ്പെട്ട മൂന്ന് പെൺകുട്ടികൾ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് പിങ്ക് പറയുന്നത്.

എന്തുകൊണ്ട് ഇത്തരമൊരു സിനിമ ഇറങ്ങാൻ ഇത്രയും വൈകിയെന്നാണ് പല പ്രമുഖരും പിങ്ക് കണ്ട് ഇറങ്ങിയ ശേഷം ചോദിച്ചത്. മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും പറ്റിയുള്ള ആശങ്കകൾ തുറന്ന് പറഞ്ഞ് അമിതാഭ് ബച്ചനും സിനിമ ഞെട്ടിച്ചെന്ന് അർജുൻ കപ്പൂർ. സെലിബ്രിറ്റികളുടെയും സാധാരണക്കാരുടെയും കയ്യടി ഒരുപോലെ ഏറ്റുവാങ്ങി മുന്നേറുകയാണ് പിങ്ക്.

മികച്ച സന്ദേശം നൽകുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം എന്ന നിലക്കാണ് വിനോദ നികുതി ഒഴിവാക്കി തരണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്. കേന്ദ്രസർക്കാരിനോടും ദില്ലി സർക്കാരിനോടും ഇവർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ചില കേന്ദ്രമന്ത്രിമാർ തന്നെ ചിത്രം കണ്ട് മികച്ച പ്രതികരണം നൽകിയ സാഹചര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് നിർമ്മാതാവ് ശൂജിത് സിർകറിന്റെ വിശ്വാസം.

ഒരു പാർട്ടിക്ക് ശേഷം മൂന്ന് പെൺകുട്ടികൾ ചെന്നെത്തിപ്പെടുന്ന ഒരു പ്രത്യേക സാഹചര്യത്തിൽനിന്നാണ് കഥ വികസിക്കുന്നത്. പാർട്ടിയിൽ ഒരുമിച്ചിരുന്ന് മദ്യപിച്ച പെൺകുട്ടികൾ എന്തിനും വഴങ്ങുമെന്ന പൊതുധാരണയെ ചിത്രം ചോദ്യം ചെയ്യുന്നു. ലൈംഗിക അതിക്രമം തടയുന്ന പെൺകുട്ടികളോടുള്ള വൈരാഗ്യം തീർക്കാൻ അവരെ അപകീർത്തിപ്പെടുത്തുന്നതും ഇത് പെൺകുട്ടികൾ നിയമപരമായി നേരിടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പെൺകുട്ടികളെ സഹായിക്കാൻ എത്തുന്ന അഭിഭാഷകനായാണ് അമിതാഭ് ബച്ചൻ ചിത്രത്തിൽ വേഷമിടുന്നത്.

ചിത്രം ഇപ്പോൾതന്നെ 21 കോടിയിലധികം നേടികഴിഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ അതിനെപറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ചിത്രം നൽകുന്ന സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുകയാണ് ഉദ്ദേശമെന്നും അണിയറപ്രവർത്തകർ പറയുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ലഹരിക്കേസ്: ഷൈനിനെയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും
വിജയ്‍യുടെ ജനനായകനിലെ അനിരുദ്ധ് ആലപിച്ച പുതിയ ഗാനം "ഒരു പേരെ വരലാര്" ട്രെൻഡിംഗ്