
മുംബൈ: മുംബൈയില്‍ എത്തിയ കാമുകന്‍ മൈക്കിള്‍ കോര്‍സലയെ സ്വീകരിക്കാന്‍ ശ്രുതി ഹസന്‍ വിമാനത്താവളത്തില്‍ എത്തി. ഇത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടതോടെ സംഭവം പുറംലോകമറിയുകയായിരുന്നു. ബ്രിട്ടീഷ് നാടക താരമാണു ശ്രുതിയുടെ കാമുകന്‍ മൈക്കിള്‍ കോര്‍ലസ്.
ലണ്ടന്‍ കേന്ദ്രികരിച്ചാണു മൈക്കിളിന്റെ പ്രവര്‍ത്തനം. ഡ്രാമ സെന്റര്‍ ലണ്ടനില്‍ നിന്ന് ബിരുദം നേടിയ മൈക്കിള്‍ നിരവധി തിയേറ്റര്‍ ഗ്രൂപ്പുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ശ്രുതിയുടെ ചിത്രങ്ങളുടെ സെറ്റിലും പ്രചരണ പരിപാടികളിലും മൈക്കിള്‍ പങ്കെടുക്കാറുണ്ട്.
കാമുകനെ എയര്‍പോട്ടില്‍ നിന്നു സ്വീകരിച്ച് ശേഷം ഇരുവരും കൈ പിടിച്ചു നടന്നു പോകുന്നതും കാറിനുള്ളില്‍ ആലിംഗനം ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ