വിദ്യുതിന്റെ നായികയാകാൻ ശ്രുതി ഹാസൻ

By Web DeskFirst Published Apr 1, 2018, 5:16 PM IST
Highlights

വിദ്യുതിന്റെ നായികയാകാൻ ശ്രുതി ഹാസൻ

ശ്രുതി ഹാസൻ നായികയാകുന്ന പുതിയ സിനിമയുടെ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മഹേഷ് മഞ്ജരേക്കര്‍‌ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ശ്രുതി ഹാസൻ നായികയാകുന്നത്. വിദ്യുത് ആണ് ചിത്രത്തിലെ നായകൻ.

കുറച്ചുനാള്‍ മുമ്പ് ശ്രുതി ഹാസനെ തിരക്കഥ കേള്‍പ്പിച്ചിരുന്നു. ചിത്രത്തിന്റെ കഥാതന്തു ഇഷ്‍ടപ്പെട്ട ശ്രുതി ഹാസൻ വാക്കാല്‍ സമ്മതവും അറിയിച്ചിരുന്നു. എന്നാല്‍ കൃത്യമായ ഡേറ്റ് നല്‍കിയില്ല. ഇപ്പോള്‍ സിനിമയ്‍ക്ക് ശ്രുതി ഹാസൻ ഡേറ്റ് നല്‍കിയതായിട്ടാണ്  അണിയറപ്രവര്‍‌ത്തകര്‍‌ അറിയിച്ചിരിക്കുന്നത്. സ്വന്തം രാജ്യത്തേയ്‍ക്ക് പ്രവാസി യുവാവ് തിരിച്ചുവരുന്നതും തുടര്‍ന്നുള്ള ചില പ്രശ്‍നങ്ങളുമാണ് സിനിമയില്‍ പറയുന്നത്.  നസറുദ്ദിൻ ഷായും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

click me!