
ചവിട്ടിയരക്കാനുള്ളതല്ല ബാല്യം എന്ന സന്ദേശവുമായി ഹ്രസ്വചിത്രം ഷട്ടർ ദ സൈലൻസ് (നിശബ്ദതയെ ഭഞ്ജിക്കുക) സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയാണ് ദൃശ്യപ്രതിരോധം ഒരുക്കിയിരിക്കുന്നത്. നാല് മിനിറ്റും 18 സെക്കൻറും ദൈർഘ്യമുള്ള ചിത്രം ഒരുക്കിയിരിക്കുന്നത് സിന്ധു എൽദോ ആണ്.
നട്ടുനനച്ചു വളർത്തുന്ന ഒരു ചെടിയും അത് പൂവിടുന്ന വേളയിൽ ചവിട്ടിയരക്കാൻ എത്തുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ചവിട്ടിയരയ്‌ക്കാൻ എത്തുന്ന ഷൂ മാത്രമാണ് ചിത്രത്തിലുള്ളത്. ചവിട്ടിയരച്ചുപോകുന്ന ഷൂവിനെ മരത്തിൽ കെട്ടിത്തൂക്കുന്നുണ്ട് ചിത്രത്തിൽ. പലപ്പോഴും കുട്ടികൾക്ക് നേരെ കുടുംബത്തിൽ നിന്ന് തന്നെ പീഡനം നേരിടേണ്ടി വരുന്നണ്ട്. കുഞ്ഞുങ്ങൾക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെയുള്ള ശക്തമായ പ്രതികരണം കൂടിയാണ് ചിത്രം പറഞ്ഞുവെക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ