ബിഗ് ബോസ് വീട്ടില്‍ ഇനി ശ്വേതയില്ല; പുതിയ മത്സരാര്‍ത്ഥിയായി അഞ്ജലി അമീര്‍

First Published Jul 29, 2018, 11:26 PM IST
Highlights

ബിഗ് ബോസ് വീട്ടില്‍ നിന്ന് മറ്റ് അംഗങ്ങള്‍ ചേര്‍ന്നാണ് ശ്വേതയേയും രജ്ഞിനിയേയും പുറത്തേക്ക് പറഞ്ഞയക്കാന്‍ നോമിനേറ്റ് ചെയ്തത്. ഇതിനെപ്പറ്റി മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ താന്‍ ശക്തയായ ഒരു എതിരാളിയായത് കൊണ്ടാണെന്നായിരുന്നു രഞ്ജിനിയുടെ അഭിപ്രായം. 

100 ദിവസങ്ങള്‍ നീളുന്ന ബിഗ് ബോസ് പാതി വഴിയിലെത്തും മുന്‍പ് ശക്തയായ ഒരു മത്സരാര്‍ത്ഥികൂടി പുറത്തേക്ക്. നാടകീയമായ രംഗങ്ങളാണ് ഞായറാഴ്ചയിലെ 35-ാമത്തെ എപ്പിസോഡില്‍ അരങ്ങേറിയത്. ശ്വേത മേനോന്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായപ്പോള്‍ പകരം അജ്ഞലി അമീറാണ് പുതിയ മത്സരാര്‍ത്ഥിയായി എത്തിയത്.

ബിഗ് ബോസ് വീട്ടില്‍ നിന്ന് മറ്റ് അംഗങ്ങള്‍ ചേര്‍ന്നാണ് ശ്വേതയേയും രഞ്ജിനിയെയും പുറത്തേക്ക് പറഞ്ഞയക്കാന്‍ നോമിനേറ്റ് ചെയ്തത്. ഇതിനെപ്പറ്റി മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ താന്‍ ശക്തയായ ഒരു എതിരാളിയായത് കൊണ്ടാണെന്നായിരുന്നു രഞ്ജിനിയുടെ അഭിപ്രായം. എന്നാല്‍ പേളിയെ കുറ്റപ്പെടുത്തിയായിരുന്നു ശ്വേതയുടെ സംസാരം മുഴുവന്‍. നെഗറ്റീവ് ആയ വ്യക്തിത്വമാണ് പേളിയില്‍ കണ്ടെതെന്നും ആദ്യമായാണ് ഒരാല്‍ തന്നോട് ഷട്ടപ്പ് പറ‍ഞ്ഞതെന്നും ശ്വേത കുറ്റപ്പെടുത്തി. രഞ്ജിനിക്ക് നന്ദി പറയാനും ശ്വേത മറന്നില്ല. ഇരുവരും മറ്റ് മത്സരാര്‍ത്ഥികളോട് സംസാരിച്ച ശേഷം പെട്ടിയുമെടുത്ത് പുറത്തുവരാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു. അകത്തും പുറത്തുമുള്ള ഇരുകൂട്ടരെയും കുറിച്ച് സംസാരിച്ച് കഴിഞ്ഞപ്പോള്‍ ശ്വേത മാത്രമാണ് പുറത്താകുന്നതെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തുകയായിരുന്നു.

ശ്വേത പോകുന്നുവെന്ന് അറിഞ്ഞതോടെ പൊട്ടിക്കരഞ്ഞത് രഞ്ജിനിയായിരുന്നു. ശ്വേത തന്നെ രഞ്ജിനിയെ സമാധിനിപ്പിച്ചു. എന്നാല്‍ തനിക്ക് നീതി കിട്ടിയില്ലെന്നും ശ്വേത പറഞ്ഞു. എല്ലാവരും വ്യത്യസ്ഥരാണെന്നും മനുഷ്യത്വം കാണിക്കരുതെന്നാണ് താന്‍ പഠിച്ചതെന്നും ശ്വേത പറഞ്ഞു. തുടര്‍ന്ന് എല്ലാ മത്സരാര്‍ത്ഥികളുടെയും കട്ടൗട്ട് നിരത്തിവെച്ച ശേഷം വിജയിയെ പ്രവചിക്കാനാണ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. അര്‍ച്ചന വിജയിക്കുമെന്ന് പ്രവചിച്ച ശ്വേത പേളിയുടെ കട്ടൗട്ട് ഇടിച്ചു തെറുപ്പിച്ചു.

ഇതിനും പിന്നാലെയാണ് ബിഗ് ബോസിലെ പുതിയ മത്സരാര്‍ത്ഥിയെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്.അഞ്ജലി അമീറാണ് പുതിയതായി ബിഗ് ബോസ് ഹൗസിലെത്തിയത്. ട്രാന്‍സ് വുമണായ അഞ്ജലി മമ്മൂട്ടിയുടെ പേരന്‍പ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

click me!