'മധുരരാജ' മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം

Published : Jul 29, 2018, 06:54 PM ISTUpdated : Jul 30, 2018, 12:16 PM IST
'മധുരരാജ' മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം

Synopsis

പോക്കിരി രാജയുടെ രണ്ടാം ഭാഗവുമായി മമ്മൂട്ടിയും വൈശാഖും 

എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും ഒന്നിക്കുന്നു. മധുരരാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ്. പോക്കിരിരാജ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റർ ഹെയ്ൻ എന്നിവർ വീണ്ടുമൊരുമിക്കുകയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുലിമുരുകന് വേണ്ടിയാണ് മൂവരും ഇതിന് മുമ്പ് ഒന്നിച്ചത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന മധുരരാജയുടെ വിതരണം യുകെ സ്റ്റുഡിയോസ് ആണ്. 

കേരളത്തിലെയും തമിഴ് നാട്ടിലേയും ലൊക്കേഷനുകളിലായി 120 ലേറെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന 3 ഷെഡ്യൂളായാണ് ചിത്രീകരണം നടക്കുക. ആക്ഷനും കോമഡിയും ഇമോഷണൽ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേർന്ന ഒരു തട്ടുപൊളിപ്പൻ മാസ്സ് ചിത്രമായിരിക്കും മധുരരാജയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 2019 വിഷു റിലീസായി തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് ഒൻപതിന് ആരംഭിക്കും. തമിഴ് നടൻ ജയ് ഒരു മുഴുനീള കഥാപാത്രം കൈകാര്യം ചെയ്യുന്നതിനോടൊപ്പം ജഗപതി ബാബു വില്ലൻ വേഷത്തില്‍ ചിത്രത്തിലെത്തുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ഈ മൂന്ന് ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യും. 

 ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിഎഫ്എക്സ് വിദഗ്ധരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമജൻ ബോള്‍ഗാട്ടി, ബിജുക്കുട്ടൻ, സിദ്ധിഖ്, എം ആര്‍ ഗോപകുമാർ, കൈലാഷ്, ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂർ, കരാട്ടെ രാജ്, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. 

ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുരുകൻ കാട്ടാകടയും ഹരിനാരായണനും എഴുതിയ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം. ജോസഫ് നെല്ലിക്കൻ കലാസംവിധാനവും രഞ്ജിത് അമ്പാടി മേക്കപ്പും നിർവഹിക്കുന്നു. സായിയാണ് കോസ്റ്റ്യും. പി എം സതീഷാണ് സൗണ്ട് ഡിസൈനർ. അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളറായും വി എ താജുദ്ധീൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം