ഇന്ത്യന്‍ 2 സിനിമയില്‍ നിന്നും ചിമ്പുവിനെ പുറത്താക്കി

By Web TeamFirst Published Jan 18, 2019, 9:15 PM IST
Highlights

കഴിഞ്ഞദിവസം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സുമായി ഉണ്ടാക്കിയ ചില പ്രശ്‌നങ്ങളാണ് ചിമ്പുവിനെ നീക്കാനുള്ള കാരണം എന്നാണ് സൂചന

ചെന്നൈ: കമല്‍ഹാസന്‍ ഷങ്കര്‍ കൂട്ടുകെട്ടില്‍ ഷൂട്ടിംഗ് ആരംഭിച്ച ഇന്ത്യന്‍ 2 സിനിമയില്‍ നിന്നും ചിമ്പുവിനെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്. ചില തമിഴ് മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ 2വിന്‍റെ ചിത്രീകരണം ആരംഭിച്ചത്. കമല്‍ഹാസന്‍റെ സേനാപതി എന്ന കഥാപാത്രത്തിന്റെ കൊച്ചുമകന്‍റെ കഥാപാത്രമായി ചിമ്പുവിന് പകരം സിദ്ധാര്‍ഥ് ആണ് എത്തുന്നത്. 

കഴിഞ്ഞദിവസം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സുമായി ഉണ്ടാക്കിയ ചില പ്രശ്‌നങ്ങളാണ് ചിമ്പുവിനെ നീക്കാനുള്ള കാരണം എന്നാണ് സൂചന. ചിമ്പുവിന്റെ അടുത്ത ചിത്രമായ 'വന്താ രാജാവാ താന്‍ വരുവെ'യില്‍ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വന്ന തര്‍ക്കത്തിനു പിന്നിലെ താരം ഒരു പാട്ടില്‍ അഭിനയിക്കില്ലെന്ന് അറിയിച്ചിരുന്നു. 

പിന്നീട് പണത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പായതോടെയാണ് അഭിനയിക്കാന്‍ തയ്യാറായത് തമിഴ് സിനിമ ലോകത്ത് വാര്‍ത്തയായിരുന്നു. പ്രശ്‌നങ്ങള്‍ക്ക് ശേഷം ലൈക്ക പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ചിമ്പു പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ചിമ്പു പുറത്തായത് എന്നാണ് സൂചന. എന്നാല്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ഷങ്കര്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

click me!