വിദേശ മലയാളികള്‍ക്കും ഇനി ആ ചിത്രം കാണാം; റിലീസ് പ്രഖ്യാപിച്ച് സിംപ്ലി സൗത്ത്

Published : Jul 09, 2025, 03:26 PM IST
simply south announced the ott release of dance party malayalam movie

Synopsis

2023 ഡിസംബറില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഡാന്‍സ് പാര്‍ട്ടി എന്ന ചിത്രം മറ്റൊരു ഒടിടി പ്ലാറ്റ്‍ഫോമിലേക്കും. 2023 ഡിസംബറില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഈ വര്‍ഷം മെയ് 30 ന് ചിത്രം മനോരമ മാക്സിലൂടെ ഒടിടി റിലീസ് ആയും എത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്ലാറ്റ്‍ഫോമിലേക്കും ചിത്രം എത്തുകയാണ്. തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഇന്ത്യയ്ക്ക് പുറത്ത് സ്ട്രീം ചെയ്യുന്ന സിംപ്ലി സൗത്തിലൂടെയാണ് ചിത്രം എത്തുക. ജൂലൈ 11 സിംപ്ലി സൗത്തില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകര്‍ക്ക് ചിത്രം കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമേരിക്കൻ സ്റ്റേജ് ഷോയ്ക്ക് പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ഡാൻസ് ടീമും അതിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അനിക്കുട്ടനും അവന്റെ കൂട്ടുകാരും എല്ലാം ചേർന്നതാണ് ചിത്രം. ഒരു ഫാമിലി ഫൺ എന്റർടെയ്നർ മൂഡിലാണ് കഥ പോകുന്നത്. കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവർ സംഗീതം നൽകിയ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിട്ടുള്ളത്. ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി, സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് വി സാജനാണ്. ആർട്ട്‌ സതീഷ് കൊല്ലം, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റൂം അരുൺ മനോഹർ, സൗണ്ട് ഡിസൈൻ ഡാൻ ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ ഷഫീക്ക് കെ കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ മാത്യു ജെയിംസ്, ഡിസൈൻസ് കോളിൻസ് ലിയോഫിൽ.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
ക്രിസ്മസ് ആര് തൂക്കും ? നിവിൻ പോളിയോ മോഹൻലാലോ ? തിയറ്ററിൽ എത്തുന്നത് വമ്പൻ പടങ്ങൾ