സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം

Published : Jul 09, 2025, 02:00 PM IST
renu sudhi reacts to allegation that she Negligently keeps kollam sudhis awards

Synopsis

വിമര്‍ശനത്തിന് പിന്നാലെ പ്രതികരണം

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സുധിക്ക് ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും അലക്ഷ്യമായി വെച്ചിരിക്കുന്നതിന്റെ വീഡിയോ വലിയ രീതിയിൽ വൈറലായതിനു പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു. സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുലിന്റെ യൂട്യൂബ് വീഡിയോയിലായിരുന്നു ഈ ദൃശ്യങ്ങൾ ഉണ്ടായിരുന്നത്.

സുധിച്ചേട്ടനു ലഭിച്ച അവാർഡുകൾ ഉപേക്ഷിച്ചതല്ലെന്നും ഇളയ മകൻ എടുക്കാതെ ഭദ്രമായി വച്ചതാണെന്നും രേണു പറയുന്നു. തന്റെ റൂമിൽ കട്ടിലിന്റെ അടിയിലാണ് അത് വച്ചതെന്നും രേണു കൂട്ടിച്ചേർത്തു. ''സുധിച്ചേട്ടന്റെ അവാർഡുകൾ ഒരുപാടുണ്ട്. പകുതി കൊല്ലത്തും പകുതി ഇവിടെയും ആണ്. കുഞ്ഞ് ഇതൊക്കെ കളയാതെ ഇരിക്കാൻ വേണ്ടി അവൻ കാണാതെ, സ്‌കൂളിൽ പോയ സമയത്താണ് ഞാൻ അതെല്ലാം ചാക്കിൽ കെട്ടി എന്റെ റൂമിൽ കട്ടിന്റെ അടിയിൽ വെച്ചത്. എനിക്ക് അധികം അവാർഡുകളൊന്നും കിട്ടിയിട്ടില്ല. ഞാൻ ഷൂട്ട് കഴിഞ്ഞു വരുമ്പോൾ ബാഗിൽ നിന്നും എടുത്ത് മേശപ്പുറത്തെക്ക് വയ്ക്കുന്നതാണ് ആ കണ്ടതൊക്കെ. അല്ലാതെ എന്റെ അവാർഡുകൾ എടുത്തു വച്ചതോ ചേട്ടന്റെ അവാർഡുകൾ നശിപ്പിച്ചതോ ഒന്നുമല്ല'', രേണു സുധി പറഞ്ഞു.

വീട്ടിൽ ഇപ്പോൾ ട്രോഫി വെക്കാനുള്ള സംവിധാനങ്ങളൊന്നുമില്ലെന്നും ഇനി ഷോക്കെയ്സ് പോലുള്ള എന്തെങ്കിലും തയ്യാറാക്കി അവിടെ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും രേണു പറയുന്നു. ''ആക്സിഡന്റ് നടന്ന സമയത്തെ രക്തക്കറ പുരണ്ട ഷർട്ട് പോലും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഒന്നും ഉപേക്ഷിച്ചിട്ടില്ല്. എല്ലാം സേഫ് ആയി വച്ചതാണ്. കാര്യം അറിയാതെ ആളുകൾ ഓരോന്ന് പറഞ്ഞുണ്ടാക്കുമ്പോൾ സങ്കടം തോന്നുന്നു'', രേണു കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത