സല്‍മാനെതിരെ പരാമര്‍ശനം നടത്തിയ ഗായികയ്ക്ക് ആരാധകരുടെ പൊങ്കാല

By Web DeskFirst Published Jun 23, 2016, 4:01 PM IST
Highlights

മുംബൈ: സല്‍മാന്‍ഖാന്‍റെ ബലാത്സംഗ പരാമര്‍ശത്തിന്‍റെ പേരിലുള്ള വിവാദം അവസാനിക്കുന്നില്ല. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ സ്ത്രീയെപ്പോലെയാണ് താനെന്ന സല്‍മാന്‍ ഖാന്‍റെ പരാമര്‍ശത്തിനെതിരെ ട്വീറ്റ് ചെയ്ത ഗായിക സോനാ മൊഹാപാത്രയും സല്‍മാന്‍റെ ആരാധകരും തമ്മിലാണ് ഇപ്പോള്‍ തര്‍ക്കവും വിവാദവും.  

സല്‍മാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗായിക ട്വിറ്ററിലൂടെ നടത്തിയത്. സല്‍മാന്‍ ഖാന്‍റെ മുന്‍കാല ചെയ്തികള്‍, സ്ത്രീയെ അടിച്ചതും, ഹിറ്റ് ആന്‍ഡ് റണ്‍ കേസും, മാന്‍വേട്ടയുമെല്ലാം സൂചിപ്പിച്ചുകൊണ്ടിയിരുന്നു ട്വീറ്റ്. ഇത്തരമൊരാള്‍ ചിലര്‍ക്ക് ഇപ്പോഴും രാജ്യത്തിന്‍റെ ഹീറോയാണെന്ന് സോന പരിഹസിക്കുന്നുണ്ട്. 

സോനയുടെ ട്വീറ്റിന് പിന്നാലെ അവരെ തെറിവിളിച്ചും അധിക്ഷേപിച്ചും ഒട്ടേറെ സല്‍മാന്‍ ആരാധകര്‍ രംഗത്തെത്തി. ഇവരില്‍ ചിലര്‍ ആന്റിയെന്ന് വിളിച്ചത് സോനയ്ക്ക് അത്രയ്ക്ക് പിടിച്ചുമില്ല. നാല്‍പതുകാരിയായ തന്നെ ആന്‍റിയെന്ന് വിളിക്കുന്നവരാണ് അമ്പതുകാരനായ കുട്ടിയെ സംരക്ഷിക്കുന്നതെന്ന് സോന തിരിച്ചടിക്കുകയും ചെയ്തു. 

തന്‍റെ പുതിയ സിനിമയായ സുല്‍ത്താന്റെ വിശേഷങ്ങള്‍ ഒരു പോര്‍ട്ടലുമായി പങ്കുവെക്കുന്നതിനിടെയാണ് സല്‍മാന്‍ ഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്. സുല്‍ത്താന്‍റെ ഷൂട്ടിങ് കഠിനമാണെന്നും ചില ദിവസങ്ങളില്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ തനിക്ക് നിവര്‍ന്ന് നില്‍ക്കാന്‍ പോലും കഴിയാറില്ലെന്നുമായിരുന്നു സല്‍മാന്‍റെ പരാമര്‍ശം.

click me!