ഇതാണോ നിക്ക് ജൊനാസ് അണിയിച്ച മോതിരം? പ്രിയങ്ക ചോപ്രയുടെ സെല്‍ഫിയില്‍ സോഷ്യല്‍ മീഡിയ രണ്ടുപക്ഷം

Published : Aug 15, 2018, 03:53 PM ISTUpdated : Sep 10, 2018, 01:39 AM IST
ഇതാണോ നിക്ക് ജൊനാസ് അണിയിച്ച മോതിരം? പ്രിയങ്ക ചോപ്രയുടെ സെല്‍ഫിയില്‍ സോഷ്യല്‍ മീഡിയ രണ്ടുപക്ഷം

Synopsis

കഴിഞ്ഞ വാരം വിദേശയാത്ര കഴിഞ്ഞുവന്ന പ്രിയങ്ക വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങുംമുന്‍പ് മോതിരം ഊരി പോക്കറ്റിലിടുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസുമായുള്ള പ്രിയങ്ക ചോപ്രയുടെ വിവാഹം യഥാര്‍ഥത്തില്‍ തീരുമാനിച്ചോ? അവരുടെ നിശ്ചയം ലണ്ടനില്‍ കഴിഞ്ഞോ? സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഴ്ചകളായി തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാര്യം വീണ്ടും വാര്‍ത്തകളിലേക്ക് വരികയാണ്. പ്രിയങ്കയ്‌ക്കൊപ്പം രവീണ ടണ്ടന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയാണ് ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. 

രവീണ ഇന്ന് പുലര്‍ച്ചെ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ പ്രിയങ്കയുടെ കൈവിരലില്‍ ഒരു മോതിരമുണ്ട്. ഇത് നിക്ക് ജൊനാസ് വിവാഹനിശ്ചയത്തിനായി അണിയിച്ച ഡയമണ്ട് മോതിരം തന്നെയെന്ന് തീര്‍ച്ഛപ്പെടുത്തിയിരിക്കുകയാണ് ആരാധകരില്‍ ഒരു വിഭാഗം. 'ഇത് നിങ്ങളുടെ എന്‍ഗേജ്‌മെന്റ് റിംഗ് അല്ലേ?' 'ആവരും കാത്തിരുന്ന ആ വാര്‍ത്ത ഇതാ എത്തി, മോതിരം ഇതാ' ഇങ്ങനെ പോകുന്നു ഇന്‍സ്റ്റഗ്രാം ചിത്രത്തിന് താഴെയുള്ള ആരാധക കമന്റുകള്‍.

 

ലണ്ടനില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടെ പ്രിയങ്കയുടെ 36ാം പിറന്നാള്‍ ദിനത്തില്‍ നിക്ക് ജൊനാസ് അവരോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നായിരുന്നു നേരത്തേ പുറത്തുവന്ന വാര്‍ത്തകള്‍. പ്രിയങ്കയുടെ വിവാഹനിശ്ചയ മോതിരത്തിനായി ന്യൂയോര്‍ക്കിലെ ഒരു ടിഫാനി സ്റ്റോറിന് ഷട്ടര്‍ ഇടീച്ചാണ് നിക്ക് മോതിരം തപ്പിയതെന്നുമൊക്കെ പിന്നാലെ ഊഹാപോഹങ്ങള്‍ പരന്നു. അന്ന് ടിഫാനി സ്റ്റോറില്‍ നിന്ന് വാങ്ങിയ മോതിരമാണ് ഇപ്പോള്‍ പ്രിയങ്കയുടെ വിരലില്‍ കിടക്കുന്നതെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ കണ്ടെത്തല്‍.

കഴിഞ്ഞ വാരം വിദേശയാത്ര കഴിഞ്ഞുവന്ന പ്രിയങ്ക വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങുംമുന്‍പ് മോതിരം ഊരി പോക്കറ്റിലിടുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രചരിക്കുന്ന 'വിവാഹ വാര്‍ത്തകളെ'ക്കുറിച്ച് പ്രിയങ്കയോ നിക്ക് ജോനാസോ ഇതുവരെ മാധ്യമങ്ങള്‍ക്ക് സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും