സിനിമക്കാരും രാഷ്‍ട്രീയക്കാരും ഓസിന് സിനിമ കാണുന്നു, പ്രതിഷേധിച്ച് തിയേറ്റര്‍ ഉടമയുടെ കവിത

Web Desk |  
Published : Jun 27, 2018, 05:46 PM ISTUpdated : Oct 02, 2018, 06:49 AM IST
സിനിമക്കാരും രാഷ്‍ട്രീയക്കാരും ഓസിന് സിനിമ കാണുന്നു, പ്രതിഷേധിച്ച് തിയേറ്റര്‍ ഉടമയുടെ കവിത

Synopsis

സിനിമക്കാരും രാഷ്‍ട്രീയക്കാരും ഓസിന് സിനിമ കാണുന്നു, പ്രതിഷേധിച്ച് തിയേറ്റര്‍ ഉടമയുടെ കവിത

ഓസിനു പടം കാണാനെത്തുന്നവരുടെ ശല്യം സഹിക്കാതെ കവിതയെഴുതി പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് തീയേറ്റര്‍ ഉടമ. സോഹൻ റോയ് ആണ് കവിതയെഴുതി പ്രതിഷേധിക്കുന്നത്. സോഹൻ റോയ് എഴുതിയ കവിതയിപ്പോൾ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സാധാരണക്കാരായ പ്രേക്ഷകരെല്ലാവരും കൃത്യമായി ടിക്കറ്റെടുത്തു കയറുന്ന സ്ഥലത്താണ് സിനിമാ രാഷ്‍ട്രീയ മേഖലയിലുള്ളവർ ടിക്കറ്റെടുക്കാതെ സന്ദർശകരായി സ്ഥിരമെത്തുന്നത്. അതും ഏറ്റവും വില കൂടിയ സീറ്റുകൾക്കായി. തകർന്നു കൊണ്ടിരിക്കുന്ന സിനിമാ നിർമ്മാണ പ്രദർശന മേഖലകളെ കുടുതൽ തകർക്കുന്ന മാർഗ്ഗം സിനിമാ മേഖലയിലുള്ളവർ തന്നെ ചെയ്യുന്നത് തീർത്തും അംഗീകരിക്കാൻ പറ്റാത്തതാണ്. സ്വന്തം അന്നത്തിൽ തന്നെയാണിവർ മണ്ണുവാരിയിടുന്നത്. വീട്ടുവേലക്കാരടക്കം എട്ടും പത്തും പേരടങ്ങുന്ന സംഘമായാണ് ചില ഉന്നതർ ഓസ്സിന് സിനിമ കാണാൻ എത്തുന്നതെന്ന് തിയേറ്റര്‍ അധികൃതരുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

തീയേറ്ററിനുള്ളിൽ വന്നാൽ ഇഷ്ടമുള്ള സീറ്റിൽ കയറിയിരുന്ന് ടിക്കറ്റെടുത്തു വരുന്നവർക്കു പോലും ഇവർ ബുദ്ധിമുട്ടുണ്ടാക്കുന്നത് പതിവാണ്. ആരെയും അലോസരപ്പെടുത്തി സ്ഥാപനത്തിന്റെ നടത്തിപ്പിനു ബുദ്ധിമുട്ടുണ്ടാവണ്ട എന്നു കരുതിയാണ് ഇത്രയും നാൾ ക്ഷമിച്ചത്. അതെല്ലാ പരിധികളും ലംഘിച്ചതു കൊണ്ടാണ് കവിതയിലൂടെ പ്രതിഷേധമറിയിക്കാൻ ഇറങ്ങിത്തിരിച്ചതും. മാത്രവുമല്ല ഇത്തരക്കാർക്കു വേണ്ടി സ്വന്തം ചിലവിൽ ടിക്കറ്റെടുത്ത് അവർക്കു തന്നെ കൊടുത്തു പ്രതിഷേധിക്കാൻ കൂടിയാണ് തീരുമാനമെന്നും തീയേറ്റര്‍ അധികൃതര്‍ പറയുന്നു.

സിനിമ വ്യവസായത്തെ തകർക്കുകയും സർക്കാരിന് നഷ്‍ടമുണ്ടാക്കുകയും ചെയ്യുന്ന ഈ പ്രവർത്തിയോട് ഒരു കാരണവശാലും ഇനി കണ്ണടച്ചിരിക്കാനാവില്ലെന്നും തീയേറ്റർ മാനേജ്മെന്റ് അറിയിച്ചു. സിനിമ മേഖലയിലുള്ളവർ സ്വയം തെറ്റുതിരുത്തി വിവേകപൂർവ്വം പ്രവർത്തിച്ചില്ലെങ്കിൽ അവരുടെ സിനിമകൾ കാണിക്കാൻ നാളെ തീയറ്ററുകൾ ഇല്ലാതെ വരും. ഈ പ്രശ്നം കേരളത്തിലെ പ്രദർശനശാലകൾ പൊതുവെ നേരിടുന്ന ഒന്നാണെന്നും അതിനു തടയിട്ടില്ലെങ്കിൽ പ്രദർശനശാലകൾ ഓരാന്നായി കല്യാണമണ്ഡപങ്ങളായി മാറേണ്ടി വരുമെന്നുമാണ് പൊതുവേയുള്ള വിലയിരുത്തൽ.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി
തിയേറ്ററിൽ ഗംഭീര വിജയം; 'എക്കോ' നാളെ മുതൽ ഒടിടിയിൽ