ജ്യൂസ് ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ്; സൗബിനെ ഞെട്ടിച്ച മമ്മൂട്ടിയുടെ പ്രതികരണം

By Web DeskFirst Published May 17, 2017, 7:41 AM IST
Highlights

കൊച്ചി: മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രം ഹിറ്റായതു പോലെ തന്നെ പ്രശസ്തമായി മാറിയ ഒന്നാണ് സൗബിന്‍ അവതരിപ്പിച്ച ക്രിസ്പിന്‍റെ പാട്ട്. ജ്യൂസ് ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ്, മമ്മുട്ടിക്കായ്ക്കിഷ്ടപ്പെട്ട കുമ്മട്ടിക്കാ ജ്യൂസ് എന്ന വരികള്‍ ഉണ്ടാക്കിയ ഓളം ഇപ്പോഴും തുടരുന്നു. 

സ്‌കൂള്‍ കാലഘട്ടം മുതല്‍ ഈ വരികള്‍ താന്‍ മൂളുമായിരുന്നു. വീട്ടില്‍ പോകാന്‍ ബെല്ലടിക്കുന്ന സന്തോഷത്തില്‍ നല്ല സ്പീഡില്‍ ഈ പാട്ടും പാടിയാണ് പോരുന്നത്. രാവിലെ പോകുമ്പോള്‍ സ്പീഡ് കുറച്ച് വിഷമത്തിലും പാടും. പിന്നീട് ശ്യം പുഷ്‌കര്‍ പറഞ്ഞിട്ടാണ് പാട്ട് സിനിമയില്‍ ചേര്‍ത്തത്. ശ്യം അത് കറക്ട് സ്ഥലത്ത് കൊടുത്തത് കൊണ്ടാണ് ഇത്രയും ഹിറ്റ് ആയതെന്നും സൗബിന്‍ പറയുന്നു. 

ഇതിനേക്കാളൊക്കെ സൗബിനെ ഞെട്ടിച്ചത് മമ്മൂക്കയുടെ പ്രതികരണമായിരുന്നു. സിനിമ റിലീസായി കഴിഞ്ഞ് മമ്മൂക്കയുടെ വീട്ടില്‍ ചെന്നപ്പോള്‍ എന്താണ് കുടിക്കാന്‍ വേണ്ടതെന്ന് ചോദിച്ചു. അവന് കുമ്മട്ടിക്കാ ജ്യൂസ് കൊടുത്തേ എന്ന് മമ്മൂക്ക പറഞ്ഞു. പാട്ട് പാടിക്കുകയും ചെയ്തു, അദ്ദേഹത്തിനത് സന്തോഷമായിരുന്നു. 

ഞാനില്ലാത്ത പടത്തിലും എന്‍റെ പേര് പറഞ്ഞ് കയ്യടി മേടിച്ചില്ലേ, കൊള്ളാം എന്ന് പറഞ്ഞ് ചിരിച്ചു. അദ്ദേഹത്തിനിഷ്ടപ്പെടുമോ എന്ന് പേടിയുണ്ടായിരുന്നു അത് മാറിയെന്നും സൗബിന്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ വീഡിയോ അഭിമുഖത്തില്‍ പറയുന്നു.

click me!