"ഞങ്ങൾക്കൊപ്പം താമസിക്കാൻ അമ്മയ്ക്ക് താൽപര്യമില്ല, അമ്മയ്ക്ക് അമ്മയുടേതായ സ്പേസ് വേണം": സൗഭാഗ്യ വെങ്കിടേഷ്

Published : Sep 03, 2025, 02:36 PM IST
sowbhagya venkitesh

Synopsis

അമ്മ താര കല്യാൺ എന്തുകൊണ്ടാണ് തങ്ങൾക്കൊപ്പം താമസിക്കാതെ ഒറ്റയ്ക്ക് താമസിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സൗഭാഗ്യ.

നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിലെ താരമാണ്. ലൈഫ് സ്റ്റൈൽ വ്ലോഗിലൂടെ തന്റെ ജീവിതത്തിൽ നടക്കുന്ന മിക്ക കാര്യങ്ങളും സൗഭാഗ്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സൗഭാഗ്യ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ഞൊടിയിട കൊണ്ടാണ് ശ്രദ്ധ നേടാറുള്ളതും. ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് ഇപ്പോൾ സൗഭാഗ്യയും ഭര്‍ത്താവ് അർജുനും തങ്ങളുടെ വിശേഷങ്ങൾ പ്രധാനമായും ആരാധകരോട് പങ്കുവെക്കാറുള്ളത്. അമ്മ താര കല്യാൺ എന്തുകൊണ്ടാണ് തങ്ങൾക്കൊപ്പം താമസിക്കാതെ ഒറ്റയ്ക്ക് താമസിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സൗഭാഗ്യ. സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണ് തന്റെ അമ്മയെന്നും അതിനാലാണ് തനിക്കൊപ്പം വന്ന് താമസിക്കാത്തതെന്നും സൗഭാഗ്യ പറയുന്നു. അമ്മയ്ക്ക് അമ്മയുടേതായ സ്പേസ്, ഒറ്റയ്ക്കിരിക്കാൻ സ്ഥലം അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്നയാളാണെന്നും എന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു.

''ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത്. അമ്മ ഞങ്ങൾക്കൊപ്പമല്ല താമസിക്കുന്നത്. അമ്മയ്ക്ക് അമ്മയുടേതായ ഫ്രീഡം വേണം. അപ്പോൾ ഞങ്ങളുടെ കൂടെ അമ്മ നിന്നാലും ഔട്ട് ഓഫ് പ്ലെയ്സ് ആയിരിക്കില്ലേ?. ഇൻഡിപെൻഡന്റായി ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണ് അമ്മ. അമ്മൂമ്മയും അങ്ങനെയായിരുന്നു. ഞങ്ങളുടെ വീട്ടിൽ അമ്മ ഇടയ്ക്ക് വന്ന് പോകാറേയുള്ളു. ഞങ്ങൾ ദിവസവും കാണാറുണ്ട്. പക്ഷേ, ഞങ്ങൾക്കൊപ്പം താമസിക്കാൻ അമ്മയ്ക്ക് താൽപര്യമില്ല. അമ്മയ്ക്ക് അമ്മയുടേതായ സ്പേസ്, ഒറ്റയ്ക്കിരിക്കാൻ സ്ഥലം അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്നയാളാണ്'', മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സൗഭാഗ്യ പറഞ്ഞു

''ഞാൻ ഇന്ന് ചെയ്യുന്നതിനെല്ലാം അമ്മയുടെ പേരന്റിങ്ങിനു ക്രഡിറ്റ് കൊടുക്കണം. അമ്മ എനിക്ക് ചെയ്ത കാര്യങ്ങൾ എനിക്ക് കുഞ്ഞുണ്ടായതിനു ശേഷമാണ് ഞാൻ തിരിച്ചറിയുന്നത്. അവനവന് കുട്ടിയുണ്ടാകുമ്പോഴല്ലേ നമ്മൾ പല കാര്യങ്ങളും മനസിലാക്കുകയുള്ളൂ. അമ്മ എന്ത് നന്നായിട്ടാണ് എന്നെ വളർത്തിയതെന്ന തോന്നൽ വരുമ്പോൾ ഞാൻ അമ്മയ്ക്ക് നന്ദി പറയാറുണ്ട്. അമ്മയുടെ അടുത്ത് മാത്രമല്ല അച്ഛന്റെ അടുത്തും ഞാൻ വളരെ നന്ദിയുള്ളവളാണ്'', സൗഭാഗ്യ കൂട്ടിച്ചേർത്തു.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ചത്താ പച്ച'യിലെ 'ചെറിയാന്‍'; വിശാഖ് നായരുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്
സ്വിറ്റ്സർലൻഡിലെ മലയാളികള്‍ ഒരുക്കിയ സിനിമ; ത്രിലോകയുടെ പ്രീമിയര്‍ സൂറിച്ചില്‍