
തിരുവനന്തപുരം: കെ.ജി ജോര്‍ജ്ജിന് സിനിമാ പാരഡൈസോ ക്ലബിന്‍റെ (സി.പി.സി) 2017 ലെ സ്പെഷ്യല്‍ ഹോണററി പുരസ്കാരം. ചലച്ചിത്രമേഖലയില്‍ സജീവമായിരുന്ന രണ്ടരപ്പതിറ്റാണ്ടിനിടെ 19 സിനിമകളാണ് കെ.ജി ജോര്‍ജ്ജ് പ്രേക്ഷകര്‍ക്കായി ഒരുക്കിയത്. ആറ് പതിറ്റാണ്ട് പിന്നിടുന്ന മലയാള സിനിമയുടെ സംഭാവനകളെ മികവിനൊപ്പം തുലനം ചെയ്യുമ്പോള്‍ അവിടെയും ആദ്യനിരയില്‍ ഇടംപിടിക്കുന്ന സിനിമകളില്‍ കെ.ജി ജോര്‍ജ്ജിന്‍റെ ചിത്രങ്ങളുണ്ട്.
രാഷ്ട്രീയ സിനിമയെടുത്താല്‍ 'ഇരകളും', സ്ത്രീപക്ഷ സിനിമകളെടുത്താല്‍ 'ആദാമിന്റെ വാരിയെല്ലും', ക്രൈം ഡ്രാമകളിലേക്ക് വരുമ്പോള്‍ 'യവനികയും' മറ്റേതിനേക്കാള്‍ തലപ്പൊക്കത്തിലുണ്ട്
കഥയുടെ കേവല വിവരണമെന്നതിനപ്പുറം ദൃശ്യവ്യാകരണത്തിന്‍റെ സർവ്വ സാധ്യതകളിലൂന്നിയുള്ള അവതരണമായിരുന്നു പ്രധാന സിനിമകളെല്ലാം. സാമൂഹികവും മനശാസാത്രപരവുമായ ഉള്‍ക്കാഴ്ചകളിലൂടെ മലയാളിയുടെ ആസ്വാദനത്തെ കൂടിയാണ് ഈ ചലച്ചിത്ര പ്രതിഭ പുതുക്കിയെടുത്തത്. അതുകൊണ്ട് തന്നെ കെ.ജി ജോര്‍ജ്ജ് മലയാളിക്ക് എല്ലാക്കാലത്തേയ്ക്കുമുള്ള പ്രതിഭയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ