ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല, കേസുകൾ അവസാനിപ്പിക്കുന്നു

Published : Jun 02, 2025, 08:15 AM ISTUpdated : Jun 02, 2025, 08:19 AM IST
ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല, കേസുകൾ അവസാനിപ്പിക്കുന്നു

Synopsis

മലയാള ചലച്ചിത്രത്തെ ഇളക്കിമറിച്ചാണ് സർക്കാർ നിയോഗിച്ച് ഹേമകമ്മിറ്റി റിപ്പോ‍ർട്ടിൻെറ ഭാഗങ്ങള്‍ പുറത്തുവന്നത്. തൊഴിലടത്തുണ്ടായ തിക്താനുഭവങ്ങളും സിനിമയിൽ അവസരം ലഭിക്കാൻ നേരിടേണ്ട വന്ന ദുരിതാനുഭവങ്ങളും വിവരിക്കുന്ന മൊഴികള്‍ ഞെട്ടിച്ചിരുന്നു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്തത് കൊണ്ടാൻ് 35 കേസുകളും പൊലീസ് അവസാനിപ്പിക്കുന്നത്. 21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക സംഘം റിപ്പോർട്ട് നൽകി. ബാക്കി കേസുകള്‍ ഈ മാസം അവസാനിപ്പിക്കും.,

മലയാള ചലച്ചിത്രത്തെ ഇളക്കിമറിച്ചാണ് സർക്കാർ നിയോഗിച്ച് ഹേമകമ്മിറ്റി റിപ്പോ‍ർട്ടിൻെറ ഭാഗങ്ങള്‍ പുറത്തുവന്നത്. തൊഴിലടത്തുണ്ടായ തിക്താനുഭവങ്ങളും സിനിമയിൽ അവസരം ലഭിക്കാൻ നേരിടേണ്ട വന്ന ദുരിതാനുഭവങ്ങളും വിവരിക്കുന്ന മൊഴികള്‍ ഞെട്ടിച്ചിരുന്നു. കമ്മിറ്റി ശുപാർശകള്‍ക്ക് പിന്നാലെ മോശം അനുഭവങ്ങളുണ്ടായവർ പരാതിയുമായി വന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കമ്മിറ്റിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശപ്രകാരമാണ് 35 കേസുകള്‍ പൊലിസ് രജിസ്റ്റർ ചെയ്തത്. ക്രൈം ബ്രാ‌‌‌ഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകള്‍ പ്രത്യേക സംഘത്തിലെ വിവിധ അംഗങ്ങള്‍ക്ക് നൽകി. മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നായിരുന്നു നോട്ടീസിന് നൽകിയ മറുപടി. കോടതി മുഖേനയും മൊഴി നൽകിവർക്ക് നോട്ടീസ് അയച്ചു. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകള്‍ മൊഴി നൽകിയതോടെ 21 കേസുകളുടെ തുടർ നടപടിയും അവസാനിപ്പി ച്ച് കോടതിക്ക് പ്രത്യേക സംഘം റിപ്പോർട്ട് നൽകി. ബാക്കി 14 കേസുകളിലും ഇതേ നിലപാടാണ് മൊഴി നൽകിയവർ ആവർത്തിച്ചത്. ചിലർ കോടതിയിൽ മൊഴി നൽകാൻ വിമുഖത കാണിച്ചു. തുടർനടപടികള്‍ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് ഈ മാസം കോടതിയിൽ നൽകുന്നതോടെ ഹേമകമ്മിറ്റിയിൽ എടുത്ത എല്ലാ കേസുകളും അവസാനിക്കും.

കമ്മിറ്റിക്ക് മൊഴി നൽകാത്ത ചില വനിതാ പ്രവർത്തകരും ലൈംഗികാതിക്രമ പരാതികൾ ഉന്നയിച്ചിരുന്നു. 40 കേസുകളാണ് ഇത്തരത്തിലെടുത്തത്. ഇതിൽ 30 ഓളം കേസുകളിൽ കുുറ്റപത്രം സമർപ്പിച്ചു. മുകേഷ്, മണിയൻപിള്ള രാജു, രഞ്ജിത്, സിദ്ധിഖ്, ജയസൂര്യ അടകകമുള്ളവർക്കെതിായ കേസുകളിലായിരുന്നു കുറ്റപത്രം നൽകിയത്. കൊട്ടിഘോഷിച്ച് രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാറിന് മടിയായിരുന്നു. ഒടുവിൽ വിവരാവകാശ കമ്മീഷൻ ഉത്തരവിനെ തുടർന്നായിരുന്നു റിപ്പോർട്ടിലെ ചില ഭാഗങ്ങൾ പുറത്തുവന്നത്. വലിയ ആശയക്കുഴപ്പങ്ങൾക്ക് ശേഷം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെങ്കിലും വർഷങ്ങൾക്ക് മുമ്പ് നൽകിയ മൊഴിയിലെ തുടർ നടപടികൾക്ക് വനിതാ പ്രവർത്തകർ തയ്യാറാകാാതിരുന്നതോടെയാണ് എല്ലാം അവസാനിക്കുന്നത്.

മോദിയുടെ പേര് പറഞ്ഞാൽ തന്നെ വോട്ട് കിട്ടും, കൂടുതൽ കേരള കോൺഗ്രസ് നേതാക്കൾ ബിജെപിയിലെത്തും; മോഹൻ ജോർജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ലഹരിക്കേസ്: ഷൈനിനെയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും
വിജയ്‍യുടെ ജനനായകനിലെ അനിരുദ്ധ് ആലപിച്ച പുതിയ ഗാനം "ഒരു പേരെ വരലാര്" ട്രെൻഡിംഗ്