ആ വലിയ സിനിമയില്‍ നിന്നും എന്നെ ഒഴിവാക്കി

Published : Jan 30, 2017, 11:37 AM ISTUpdated : Oct 05, 2018, 12:49 AM IST
ആ വലിയ സിനിമയില്‍ നിന്നും എന്നെ ഒഴിവാക്കി

Synopsis

കൊച്ചി: സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ശ്രീകല ശശിധരന്‍. ശ്രീകല എന്ന പേരിനേക്കാള്‍ സോഫി എന്ന പേരിലാണ് ആരാധകര്‍ക്കിടയില്‍ താരം അറിയപ്പെടുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത മാനസപുത്രി എന്ന സീരിയലിലെ പാവം സോഫിയായാണ് ഇപ്പോഴും ആരാധകര്‍ ശ്രീകലയെ സ്‌നേഹിക്കുന്നത്. 

സീരിയല്‍ പ്രേക്ഷകരില്‍ നിന്ന് ഇത്രയേറെ സ്‌നേഹം കിട്ടുമ്പോഴും ആ ഒരു കാരണത്താല്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ വിഷമവും ശ്രീകലയ്ക്കുണ്ട്.  സന്തോഷ് ശിവന്റെ ഉറുമിയിലെ വേഷത്തില്‍ എപ്പോഴും സ്ന്തുഷ്ടയാണ്. ചെറിയ റോള്‍ ആയിരുന്നുവെങ്കിലും ആദ്യ ഷോട്ട് എടുത്ത ശേഷം സന്തോഷ് ശിവന്‍ നല്‍കിയ അഭിനന്ദനം വലിയ ആത്മവിശ്വാസം നല്‍കി. 

സിനിമ എന്നും മനസ്സില്‍ ഉള്ളത് കൊണ്ട് അതൊരു തുടക്കമായി കരുതി. എന്നാല്‍ വളരെ വലിയൊരു സിനിമയിലെ പ്രധാനപ്പെട്ട റോളില്‍ നിന്ന് പിന്നീട് ഒഴിവാക്കിയതായി അറിഞ്ഞു. വളരെ വിഷമം തോന്നി, അന്വേഷിച്ചപ്പോള്‍ സീരിയല്‍ നടിയായതിനാലാണ് ഒഴിവാക്കിയതെന്നറിഞ്ഞു. സീരിയല്‍ ആയാലും സിനിമയായാലും അഭിനയമല്ലേ നോക്കേണ്ടതെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീകല പറഞ്ഞു. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ക്ലൈമാക്സിനോടടുത്ത് ഫെസ്റ്റിവല്‍; പ്രധാന വേദിയായ ടാഗോറില്‍ തിരക്കോട് തിരക്ക്
മഞ്ഞുമ്മൽ ബോയ്സ് സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു സാധാരണ സിനിമയല്ല: സുധീര്‍ മിശ്ര