ആവേശം ചോരാതെ പേളി ആര്‍മി, ശ്രീനിഷും പേളിയും ലൈവില്‍!

Published : Oct 06, 2018, 04:56 PM IST
ആവേശം ചോരാതെ പേളി ആര്‍മി, ശ്രീനിഷും പേളിയും ലൈവില്‍!

Synopsis

ബിഗ് ബോസില്‍ അവസാനഘട്ടം വരെ എത്തിയവരാണ് ശ്രീനിഷും പേളിയും. ഇരുവരും തമ്മില്‍ പ്രണയത്തിലായതും ബിഗ് ബോസ്സില്‍ വലിയ ചര്‍ച്ചയായത് ആണ്. പേളി ആര്‍മി ആരാധകക്കൂട്ടായ്മയായിരുന്നു പേളിക്ക് വോട്ട് നേടാൻ മുമ്പന്തിയിലുണ്ടായിരുന്നത്. ബിഗ് ബോസ് അവസാനിച്ചിട്ടും ആവേശം ചോരാതെ ഒരു ഗെറ്റ് ടുഗതര്‍ നടത്തിയിരിക്കുകയാണ് പേളി ആര്‍മി. പേളി മാത്രമല്ല ശ്രീനിഷും കൂട്ടായ്‍മയില്‍ പങ്കെടുക്കാൻ എത്തി. ചടങ്ങിന്റെ വീഡിയോ ലൈവ്  ചെയ്‍താണ് പേളി ആരാധകരോട് സന്തോഷം പങ്കുവച്ചത്.

ബിഗ് ബോസില്‍ അവസാനഘട്ടം വരെ എത്തിയവരാണ് ശ്രീനിഷും പേളിയും. ഇരുവരും തമ്മില്‍ പ്രണയത്തിലായതും ബിഗ് ബോസ്സില്‍ വലിയ ചര്‍ച്ചയായത് ആണ്. പേളി ആര്‍മി ആരാധകക്കൂട്ടായ്മയായിരുന്നു പേളിക്ക് വോട്ട് നേടാൻ മുമ്പന്തിയിലുണ്ടായിരുന്നത്. ബിഗ് ബോസ് അവസാനിച്ചിട്ടും ആവേശം ചോരാതെ ഒരു ഗെറ്റ് ടുഗതര്‍ നടത്തിയിരിക്കുകയാണ് പേളി ആര്‍മി. പേളി മാത്രമല്ല ശ്രീനിഷും കൂട്ടായ്‍മയില്‍ പങ്കെടുക്കാൻ എത്തി. ചടങ്ങിന്റെ വീഡിയോ ലൈവ്  ചെയ്‍താണ് പേളി ആരാധകരോട് സന്തോഷം പങ്കുവച്ചത്.

ഇരുവരും വിവാഹിതരാകാൻ പോകുകയാണെന്നും പേളിയും ശ്രീനിഷും നേരത്തെ പറഞ്ഞിരുന്നു. വീട്ടുകാരുടെ സമ്മതം തേടലാണ് ആദ്യം ചെയ്യുകയെന്നും ബിഗ് ബോസില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ പേളി പറഞ്ഞിരുന്നു. പിന്നീട് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചതായും പേളി അറിയിച്ചിരുന്നു. എന്റെ അമ്മ, അവരാണ് എന്‍റെ മാലാഖ. അമ്മ എന്നെ പിന്തുണച്ചവര്‍ക്കു സ്നേഹിച്ചവര്‍ക്കും എല്ലാം നന്ദി പറയുകയാണ്.  പിഎസ്(പേളി- ശ്രീനിഷ്): അതെ അമ്മ സമ്മതിച്ചു. ഇതായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ പേളി പറഞ്ഞത്.

ശ്രീനിഷുമായി പ്രണയത്തിലായത് എങ്ങനെയെന്നും നേരത്തെ പേളി പറഞ്ഞിരുന്നു. ബിഗ് ബോസ് തുടങ്ങി രണ്ടോ മൂന്നോ ആഴ്‍ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കാൻ തുടങ്ങി.  ദീപന് മുട്ട കൊടുക്കുമായിരുന്ന ഞാൻ അത് ശ്രീനിഷിന് കൊടുക്കാൻ തുടങ്ങി. ശ്രീനിഷ് അടുത്തിരിക്കുമ്പോള്‍ ഒരു കറന്റടിക്കും. ശ്രീനിഷിന്റെ അടുത്ത് സംസാരിച്ചുകൊണ്ടിരുന്നാല്‍ എത്രയായാലും സമയം പോകുന്നതേ അറിയില്ല. പ്രണയം എനിക്ക് ഗെയിമില്ല. അത് യഥാര്‍ഥമാണ്. ഗെയിമില്‍ നിന്ന് പുറത്തുവന്നപ്പോള്‍ പലരിലും മാറ്റങ്ങളുണ്ടായി, നല്ല മാറ്റങ്ങളുണ്ടായി. പക്ഷേ ശ്രീനി ഇപ്പോഴും അതേ വ്യക്തിയാണ്. ഞാൻ ബിഗ് ബോസ് ഹൌസില്‍ കണ്ട അതേ വ്യക്തി. മാത്രമല്ല ബിഗ് ബോസ്സിലെ അനുഭവങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് അനുഭവിച്ചതുകൊണ്ട് ഞാൻ എന്തു പറയുമ്പോഴും അത് എങ്ങനെയാണെന്ന് ശ്രീനിക്കും ശ്രീനി പറയുന്നത് എന്താണ് എന്നത് എനിക്കും അറിയാം. ഇങ്ങനെയൊരു അനുഭവം എല്ലാവര്‍ക്കും കിട്ടില്ല എന്നായിരുന്നു പേളി പറഞ്ഞത്.

ബിഗ് ബോസില്‍ മിസ് ചെയ്യുന്ന മറ്റെന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് മിസ് ചെയ്യുന്ന കാര്യം മുംബൈയില്‍ അല്ല മറിച്ച് കൊച്ചിയിലാണെന്നാണ് ശ്രീനിഷിന്റെ മറുപടി. ആരാണെന്ന ചോദ്യത്തിന് അത് പേളിയാണെന്നും പറയുന്നു. 100 ദിവസത്തിന് ശേഷം പേളിയെ പിരിഞ്ഞിരിക്കുമ്പോള്‍ എന്ത് തോന്നുന്നുവെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ.  'കഴിഞ്ഞ 100 ദിവസങ്ങളായി ഉറങ്ങുന്നതും ഉണരുന്നതും പേളിയുടെ മുഖം കണ്ടാണ്. നാളെ മുതല്‍ പേളി ഒപ്പമുണ്ടെന്ന് വിചാരിച്ച് ഉണരണം. സംസാരിക്കുന്നത് ഫോണിലൂടെയും ആവാമല്ലോ.' ബിഗ് ബോസിന് ശേഷം സിനിമാ അവസരങ്ങള്‍ കൂടുതല്‍ നോക്കുമെന്നും ഇപ്പോള്‍ സീരിയല്‍ ചെയ്യുകയാണെന്നും പറയുന്നു ശ്രീനിഷ്. ഒപ്പം തനിക്കും പേളിക്കും വോട്ട് ചെയ്ത എല്ലാ പ്രേക്ഷകര്‍ക്കും നന്ദിയും പറഞ്ഞിരുന്നു, ശ്രീനിഷ്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് അവതരണം, 'ലാലിന് വേറെ ജോലി ഒന്നുമില്ലേന്ന് ചോദിക്കും'; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ
ലുലു മാളിൽ ഫെയ്സ് മാസ്കിട്ട് നെവിൻ, ചുറ്റും കൂടി ആരാധകർ; വീഡിയോ വൈറൽ‌