ബിഗ് ബോസ് ഹിന്ദിയില്‍ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്

By Web TeamFirst Published Oct 8, 2018, 2:42 PM IST
Highlights

പരിപാടിയുടെ തുടക്കം തന്നെ ശ്രീശാന്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആദ്യ ടാസ്‌കില്‍ പരാജയപ്പെട്ട ശ്രീശാന്ത് ഷോയില്‍നിന്ന് ഇറങ്ങി പോകുമെന്ന് ഭീഷണിപ്പെടുത്തി

ബിഗ് ബോസ് ഹിന്ദിയിലെ ഏക മലയാളി മത്സരാര്‍ത്ഥി ശ്രീശാന്ത് പൊട്ടിക്കരയുന്ന ഒരു വീഡിയോ വൈറലാകുന്നു. വീഡിയോ സന്ദേശവുമായി ഭാര്യ ഭുവനേശ്വരി കുമാരി എത്തിയപ്പോഴാണ് ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്. കുടുംബത്തെ സ്‌ക്രിനില്‍ കണ്ടപ്പോള്‍ ശ്രീശാന്തിന് സങ്കടം നിയന്ത്രിക്കാനായില്ല. കുട്ടികളെ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ശ്രീശാന്ത് പലപ്പോഴും ഷോയില്‍ പറയാറുണ്ടായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

SreeSanth Will Get Emotional After Watching His Wife's Video Message ❤️✨ Follow @biggbossn12 & Never Miss An Update , Exclusive News & Leaks About BB12. ❤️ . © COPYRIGHT DISCLAIMER - ⚠ All The Credit & COPYRIGHT of News , Media , Photo , Video reserved and served to - @colorstv , @endemolshineind @voot @rajcheerfull & Entire Team of Bigg Boss & Suitable Owner . #dipikakakar #dipikakakaribrahimin #shoaibibrahim #shoaibdipika #wesupportdipikakakaribrahim #karanvirbohra #nehhapendse #SrishtyRode #somikhan #sabakhan #jasleenmatharu #anupjalota #deepakthakur #urvashivani #roshmibanik #kritiverma #biggboss12 #follow4follow #follow4followback #like4like #likeforlike #salmankhan

A post shared by Bigg Boss Khabri (@biggbossn12) on Oct 6, 2018 at 10:41am PDT

പരിപാടിയുടെ തുടക്കം തന്നെ ശ്രീശാന്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആദ്യ ടാസ്‌കില്‍ പരാജയപ്പെട്ട ശ്രീശാന്ത് ഷോയില്‍നിന്ന് ഇറങ്ങി പോകുമെന്ന് ഭീഷണിപ്പെടുത്തി. ഇത് മറ്റു മത്സരാര്‍ഥികളില്‍ കടുത്ത അമര്‍ഷമുണ്ടാക്കി.  സഹമത്സരാര്‍ഥികളായ സബ ഖാന്‍, സോമി ഖാന്‍ എന്നിവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശ്രീശാന്ത് അവരെ തല്ലുമെന്ന് ഭീഷണി മുഴക്കിയതും വലിയ വിവാദമായി.

അതിനിടെ ഹിന്ദി ബിഗ്ബോസ് ഷോയിലെ അംഗങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം ഒരു ദേശീയ മാധ്യമം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സല്‍മാന്‍ ഖാന്‍ ആണ് ഹിന്ദി ബിഗ്ബോസിന്‍റെ അവതാരകന്‍. ശ്രീശാന്ത് അടക്കം 17 മത്സരാര്‍ഥികളാണ് ഈ ഷോയിലുള്ളത്.  17 മത്സരാർഥികളില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം ശ്രീശാന്തിനാണ് എന്നാണ് റിപ്പോര്‍ട്ട്. ആഴ്ചയിൽ അഞ്ച് ലക്ഷം രൂപയാണ് ശ്രീശാന്തിന്‍റെ പ്രതിഫലം. ഗായകൻ അനൂപ് ജലോതയ്ക്ക് ആഴ്ചയിൽ 45 ലക്ഷമാണ് പ്രതിഫലമായി നൽകുന്നത്. പെണ്‍സുഹൃത്തിനോടൊപ്പമാണ് അദ്ദേഹം പരിപാടിയിലേക്കെത്തിയത്. 65കാരനായ അനൂപിന്‍റെ കാമുകിയുടെ പ്രായം 29ഉം. 

ടെലിവിഷൻ താരം കരൺവീർ ബൊഹ്റയ്ക്കും നടി നേഹ പെൻഡ്സെയ്ക്കും 20 ലക്ഷമാണ് ലഭിക്കുന്നത്. 15 ലക്ഷവുമായി ദിപിക കക്കർ തൊട്ടുപുറകിലുണ്ട്. 100 ദിവസമാണ് ഷോ നടക്കുക. പരിപാടിയിലെത്തി രണ്ട് ദിവസം പിന്നിടുന്നതിനിടയില്‍ത്തന്നെ താന്‍ പുറത്തേക്ക് പോവുകയാണെന്ന് ശ്രീശാന്ത് അറിയിച്ചിരുന്നു. സഹമത്സരാര്‍ത്ഥികളുടെ പെരുമാറ്റവും ടാസ്‌ക്കുകളിലെ വിയോജിപ്പുമായിരുന്നു തന്നെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും ഷോയില്‍ തുടരുന്നുണ്ട് ശ്രീ.

click me!