മകൾക്കൊപ്പം ആടിയും പാടിയും ശ്രീശാന്ത്; വൈറലായി വീഡിയോ

Published : Jan 07, 2019, 03:24 PM ISTUpdated : Jan 22, 2019, 12:01 PM IST
മകൾക്കൊപ്പം ആടിയും പാടിയും ശ്രീശാന്ത്; വൈറലായി വീഡിയോ

Synopsis

ബി​ഗ് ബോസ് കഴിഞ്ഞ് 100 ദിവസങ്ങൾക്ക് ശേഷം വീട്ടിലെത്തിയ ശ്രീശാന്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ മകളുമായി നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ആരാധകരുടെ കൈയ്യടി നേടുകയാണ് താരം.

വിവിധ ഭാഷകളിലായി ഒരുക്കിയ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഹിന്ദി പതിപ്പിൽ രണ്ടാം സ്ഥാനം നേടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നടനും മുൻക്രിക്കറ്റ് താരനുമായ ശ്രീശാന്ത്. ശ്രീശാന്തിന്റെ തുറന്ന തുറന്ന പെരുമാറ്റമാണ് അദ്ദേഹത്തിന്റെ ആരാ​ധകരെ ഏറെ ആകർഷിച്ചത്. ഷോയിൽ ശ്രീശാന്ത് ഒന്നാം സ്ഥാനം നേടുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. 

എന്നാൽ രണ്ടാം സ്ഥാനം നേടി താരത്തിന് തൃപ്തിപ്പെടേണ്ടി വന്നു. എങ്കിലും ശ്രീശാന്ത് ഹാപ്പിയാണ്. ബി​ഗ് ബോസ് കഴിഞ്ഞ് 100 ദിവസങ്ങൾക്ക് ശേഷം വീട്ടിലെത്തിയ ശ്രീശാന്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ മകളുമായി നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ആരാധകരുടെ കൈയ്യടി നേടുകയാണ് താരം. ”എന്റെ സ്‌നേഹം, എന്റെ ലോകം” എന്ന വാചകത്തോടെയാണ് ശ്രീശാന്ത് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബിഗ് ബോസിലെ അവസാന രണ്ടു പേരിലൊരാളായിരുന്നു ശ്രീശാന്ത്. അടുത്ത സുഹൃത്തായ ദീപികയാണ് ഷോ വിജയിച്ചത്. പരാജയപ്പെട്ടതില്‍ തനിക്ക് വിഷമമില്ലെന്നും ദീപിക തനിക്ക് സഹോദരിയാണന്നുമായിരുന്നു പിന്നീട് ശ്രീശാന്ത് പ്രതികരിച്ചത്. 

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി