ശ്രീവിദ്യ ഫ്‌ളാറ്റ് വാങ്ങാന്‍ ആളില്ല; വീണ്ടും വില കുറച്ച് ലേലം ചെയ്യും

Web Desk |  
Published : Mar 27, 2018, 03:46 PM ISTUpdated : Jun 08, 2018, 05:43 PM IST
ശ്രീവിദ്യ ഫ്‌ളാറ്റ് വാങ്ങാന്‍ ആളില്ല; വീണ്ടും വില കുറച്ച് ലേലം ചെയ്യും

Synopsis

ശ്രീവിദ്യയുടെ ഫ്ലാറ്റ്  രണ്ടുമാസത്തിന് ശേഷം വീണ്ടും ലേലത്തിന്

ചെന്നൈ: മലയാളികളുടെ പ്രിയ താരമായിരുന്ന ശ്രീവിദ്യയുടെ ഫ്‌ളാറ്റ് ലേലത്തില്‍ വാങ്ങാന്‍ ആരുമെത്തിയില്ല. ആദായനികുതി കുടിശ്ശികയും പലിശ്ശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ് അഭിമാനപൂരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്‌ളാറ്റ് ലേലത്തിന് വച്ചത്. 1.14 കോടിയാണ് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.

 എന്നാല്‍ ഫ്‌ലാറ്റ് വാങ്ങാന്‍ ആരും എത്തിയില്ല. ഇതോടെ കുടിശ്ശിക ഈടാക്കിയ ശേഷം ബാക്കി തുക ശ്രീവിദ്യുയുടെ സ്വത്തുക്കളുടെ നടത്തിപ്പ് അവകാശമുള്ള കെ. ബി ഗണേഷ് കുമാര്‍  എം എല്‍ എയ്ക്ക് കൈമാറാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. 

 നടിയുടെ സ്വത്ത് സൂക്ഷിപ്പുക്കാരനായ നടന്‍ ഗണേഷിന്റെ അനുമതിയോടെയാണ് ഫ്‌ലാറ്റ് ലേലത്തിന് വച്ചിരുന്നത്.  ശ്രീവിദ്യയുടെ മരണ ശേഷമാണ് ആദായനികുതി വകുപ്പ് ഫ്‌ലാറ്റ് ഏറ്റെടുത്തത്.  2006 ലായിരുന്നു ഇത്. അന്നുമുതല്‍  വാടകയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഫ്‌ലാറ്റ് വാങ്ങാന്‍ ആളില്ലാതായതോടെ രണ്ടുമാസത്തിന് ശേഷം വീണ്ടും വില കുറച്ച് ലേലത്തിന് വയ്ക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. 
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒരു വർഷത്തേക്ക് അഭിനയിക്കാൻ കരാർ ഒപ്പിട്ടു; പക്ഷേ ഷൂട്ടിന് വിളിച്ചില്ല, പ്രതിഫലവുമില്ല; അവരെന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചു; തുറന്നുപറഞ്ഞ് നടി
ബി​ഗ് ബോസ് താരത്തിന്‍റെ വഞ്ചന? വിവാഹ മോചിതനെന്നത് പ്രശ്നമില്ലെന്നറിയിച്ചു, മോഹിപ്പിച്ച് ഫ്ലാറ്റും കാറും സ്വർണവും പണവും സ്വന്തമാക്കി!