കാസ്റ്റിംഗ് കൗച്ച്; സംവിധായകന്‍ മാത്രമല്ല, ഗായകനും തന്നെ സമീപിച്ചുവെന്ന് നടി

Web Desk |  
Published : Apr 06, 2018, 12:05 PM ISTUpdated : Jun 08, 2018, 05:50 PM IST
കാസ്റ്റിംഗ് കൗച്ച്; സംവിധായകന്‍ മാത്രമല്ല, ഗായകനും തന്നെ സമീപിച്ചുവെന്ന് നടി

Synopsis

ഗായകനും തന്നെ സമീപിച്ചു വെളിപ്പെടുത്തലുമായി നടി

ഹൈദരബാദ്: ടോളിവുഡ്ഡില്‍ കാസ്റ്റിംഗ് കൗച്ച് വിവാദം വീണ്ടും ശക്തമാകുകയാണ്. ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ സിനിമയില്‍ വേഷം നല്‍കാമെന്ന് സംവിധായകര്‍ പറഞ്ഞതായ ആരോപണങ്ങള്‍ക്ക് പിന്നാലെ ഗായകനെതിരെ നടി ശ്രീ റെഡ്ഡി. 

ഫേസ്ബുക്കില്‍ ഗായകന്‍ ശ്രീറാമിനെതിരെയാണ് ശ്രീയുടെ വെളിപ്പെടുത്തല്‍. ശ്രീറാം വാട്സ്ആപ്പില്‍ ശ്രീ റെഡ്ഡിയുമായി നടത്തിയ ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പുറത്തുവിട്ടിരിക്കുയാണ് താരം. ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകനാണ് ശ്രീറാം. 

നേരത്തേ സംവിധായകന്‍ ശേഖര്‍ കമ്മൂലയ്ക്കെതിരെയും സമാനമായ ആരോപണം ശ്രീ ഉന്നയിച്ചിരുന്നു. പേര് വെളിപ്പെടുത്താതെയായിരുന്നു ശ്രീയുടെ ആദ്യത്തെ ആരോപണം. എന്നാല്‍ സംവിധായകനെ കുറിച്ചുള്ള വ്യക്തമായ സൂചനയുള്ള അടുത്ത പോസ്റ്റ് ടോളിവുഡിനെ ഇളക്കി മറിക്കുകയാണ്. ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ ശേഖര്‍ കമ്മൂല കൂടി രംഗത്ത് വന്നതോടെ രംഗം സീരിയസായി.

സംവിധായകന്‍ ചില വേഷങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ താന്‍ വഴങ്ങാന്‍ തയ്യാറായില്ലെന്നുമായിരുന്നു ശ്രീയുടെ ആരോപണം. ആ നടി പച്ചക്കള്ളം പറയുകയാണെന്നും തന്നെ എന്‍റെ സനിമകളില്‍ ജോലി ചെയ്തവര്‍ക്കറിയാമെന്നുമാണ് ശേഖര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ ലക്ഷ്യം വച്ചാണെന്നും ശേഖര്‍ പറയുന്നു. 

തന്‍റെ അഭിമാനം കാക്കാന്‍ മരിക്കാന്‍ പോലും തയ്യാറാണ്, കള്ളങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍ വേദനിക്കുന്നത് എന്‍റെ കുടുംബമാണ്. ആരോപണങ്ങള്‍ പിന്‍വലിക്കുകയോ മാപ്പ് പറയുകയോ ചെയ്തില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും ശേഖര്‍ വ്യക്തമാക്കി.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിവാഹം തുണച്ചു ! ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിച്ച് ആ തെന്നിന്ത്യൻ സുന്ദരി, ഏഴിലേക്ക് തഴയപ്പെട്ട് നയൻതാര; ജനപ്രീതിയിലെ നടിമാർ
ഇനി രശ്‍‌മിക മന്ദാനയുടെ മൈസ, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്