
തെലുങ്ക് സിനിമാ ലോകത്ത് കാസ്റ്റിംഗ് കൌച്ച് ഉണ്ടെന്ന നടി ശ്രി റെഡ്ഡിയുടെ വെളിപ്പെടുത്തിയിരുന്നു. ആ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊതുനിരത്തില്‍ അര്‍ദ്ധ നഗ്നയായി ശ്രി റെഡ്ഡി പ്രതിഷേധിക്കുകയും ചെയ്‍തിരുന്നു. പോഷ് ജൂബിലി ഹില്‍സില്‍ തെലുങ്ക് ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സിനു പുറത്താണ് ശ്രി റെഡ്ഡി പ്രതിഷേധം നടത്തിയത്. നിര്‍മ്മാതാവ് സുരേഷ് ബാബുവിന്റെ മകനും റാണ ദഗ്ഗുബാട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബാട്ടിയ്‍ക്കെതിരെയും അടുത്തിടെ നടി ലൈംഗിക ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. നിര്‍മ്മാതാവിന്റെ മകൻ ചൂഷണം ചെയ്‍തുവെന്നായിരുന്നു ആരോപണം. അഭിറാമിന്റെ പേര് ആദ്യം പറഞ്ഞില്ലെങ്കിലും പിന്നീട് ആരാണ് എന്ന് പറയുകയായിരുന്നു. ഇപ്പോഴിതാ അഭിറാമിനൊപ്പമുള്ള ഫോട്ടോയും ശ്രി റെഡ്ഡി പുറത്തുവിട്ടിരിക്കുകയാണ്.
ടോളിവുഡിലെ മുൻനിര നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും നായകന്‍മാര്‍ക്കും എതിരെ ലൈംഗിക ആരോപണവുമായി ശ്രി റെഡ്ഡി രംഗത്ത് എത്തിയത് വൻ വിവാദമായിരുന്നു. ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടുമെന്ന് ശ്രി റെഡ്ഡി പറഞ്ഞിരുന്നു. തന്നെ പ്രലോഭിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിരുന്നുവെന്ന് ശേഖര്‍ കമ്മുലയുടെ പേര് എടുത്തു പറയാതെ ശ്രി റെഡ്ഡി ആരോപിച്ചിരുന്നു. ശ്രി റെഡ്ഡിയുടെ ആരോപണത്തില്‍ സംവിധായകൻ ശേഖര്‍ കമ്മുല പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ