ശ്രീദേവി അത്രമേല്‍  ആ കുടുംബത്തില്‍ അലിഞ്ഞിരുന്നു...

Web Desk |  
Published : Feb 25, 2018, 03:15 PM ISTUpdated : Oct 04, 2018, 11:36 PM IST
ശ്രീദേവി അത്രമേല്‍  ആ കുടുംബത്തില്‍ അലിഞ്ഞിരുന്നു...

Synopsis

ആരാധകരുടെ ആവേശവും ഹരവുമായിരുന്ന നടി ശ്രീദേവിയുടെ മരണം അക്ഷരാര്‍ത്ഥത്തില്‍ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മികച്ച അഭിനേത്രിയായി തിളങ്ങിയ ശ്രീദേവി സിനിമയിലെ നിത്യഹരിത നായികയായിരുന്നു. സിനിമയില്‍ മാത്രമല്ല തന്റെ കുടുംബത്തിന്റെ കാര്യത്തിലും ശ്രീദേവി അത്രയേറെ ശ്രദ്ധിച്ചിരുന്നു. 1997 ല്‍ മൂത്തമകള്‍ ജാന്‍വി ജനിച്ചതോടെ സിനിമ ലോകത്തോട് ശ്രീദേവി വിടവാങ്ങി. പിന്നീടങ്ങോട്ട് തന്റെ കുടുംബ ജീവിതത്തിലാണ് ശ്രദ്ധപതിപ്പിച്ചത്. 2000ല്‍ രണ്ടാമത്തെ മകള്‍ ഖുഷിയും പിറന്നു. പിന്നീടങ്ങോട്ട് ഭര്‍ത്താവും മക്കളുടെയും ലോകത്ത് മാത്രമായി ശ്രീദേവി ഒതുങ്ങി.


 ശ്രീദേവി സിനിമാ ലോകത്തോട് വിട പറഞ്ഞത് ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തിയിരുന്നു. ശ്രീദവി തിരിച്ചുവരണമെന്ന ആവശ്യം തന്നെയാണ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് വീണ്ടുമെത്തിയത്.  ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത 'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ തിരിച്ചുവരവ്. ഇംഗ്ലീഷ് അറിയാതെ മക്കള്‍ക്ക് മുന്നില്‍ കളിയാക്കപ്പെടുന്ന അമ്മയായാണ് ശ്രീദേവി ഈ ചിത്രത്തില്‍ വേഷമിട്ടത്. ഏവരേയും ഞെട്ടിച്ചുകൊണ്ട് ചിത്രം സൂപ്പര്‍ഹിറ്റായി. 2017 ല്‍ പുറത്തിറങ്ങിയ 'മോം' ആണ് ശ്രീദേവി അവസാനമായി അഭിനയിച്ച ചിത്രം.  ഇതില്‍ ശ്രീദേവി എന്ന അമ്മയെ പോലെ പക്വതയാര്‍ന്ന വേഷമാണ് കൈകാര്യം ചെയ്തത്. ഒരര്‍ത്ഥത്തില്‍ ഗ്ലാമര്‍ വേഷത്തോട് ശ്രീദേവി വിട പറഞ്ഞിരുന്നു.

 മക്കളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കിയ ശ്രീദേവി മൂത്തമകള്‍ ജാന്‍വിയുടെ 'ധഡക്' ആദ്യ ചിത്രം പുറത്തിറങ്ങാനിരിക്കുമ്പോഴാണ് താരത്തിന്റെ മരണം. ചിത്രത്തിന്റെ ഷൂട്ടിംഗിനും പ്രൊമോഷന്‍ പരിപാടിയിലും മകളുടെ വിരല്‍ തുമ്പ് ഈ അമ്മയില്‍ തന്നെ കോര്‍ത്തിരുന്നു.  

അടുത്തിടെ ലാക്‌മെ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ കണ്ടത്  കര്‍ക്കശക്കാരിയായ അമ്മയേയാണ്. ഫോട്ടോഗ്രാഫര്‍ ചിത്രങ്ങളെടുക്കാന്‍ വിളിച്ചപ്പോള്‍ മകളോട് പോകണ്ട എന്ന തന്നെ കര്‍ക്കശമായി ശ്രീദേവി പറഞ്ഞു.

എതിര്‍ത്ത് ഒന്നും പറയാതെ ഫോട്ടോഗ്രാഫര്‍മാരോട് ക്ഷമ ചോദിച്ച് അവള്‍ അമ്മയോടൊപ്പം മടങ്ങിപ്പോകുകയായിരുന്നു. ആവശ്യത്തിന് മാത്രം കാര്‍ക്കശ്യ സ്വഭാവം കാണിക്കുന് അമ്മയായിരുന്നു അത്. മറ്റ് സമയങ്ങളില്‍ മക്കളുടെ കൂടെ ഉല്ലസിക്കുന്നതാണ് ശ്രീദേവിക്കിഷ്ടം. അത്രയ്ക്ക് ഹൃദയബന്ധമായിരുന്നു ആ അമ്മയും മക്കളും തമ്മില്‍. അമ്മയ്‌ക്കൊപ്പമുള്ള ആഘോഷ ചിത്രങ്ങള്‍ ഇടയ്ക്കിടെ ആരാധകര്‍ക്കായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒടുവില്‍ ആ കുടുംബത്തോട് യാത്ര പറഞ്ഞ് സ്വപ്ന സുന്ദരി യാത്രയായി.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍