'ശ്രീദേവി എന്നത് കഥാപാത്രത്തിന്റെ പേര് മാത്രമാണ്'; വിവാദങ്ങളോട് പ്രതികരിച്ച് പ്രിയ വാര്യർ

Published : Jan 18, 2019, 02:37 PM ISTUpdated : Jan 18, 2019, 02:43 PM IST
'ശ്രീദേവി എന്നത് കഥാപാത്രത്തിന്റെ പേര് മാത്രമാണ്'; വിവാദങ്ങളോട് പ്രതികരിച്ച് പ്രിയ വാര്യർ

Synopsis

ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂർ നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

റിലീസിന് മുൻപ് വിവാദത്തിൽ അകപ്പെട്ട ചിത്രമാണ് പ്രശാന്ത് മാമ്പുള്ളിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ശ്രീദേവി ബംഗ്ലാവ്'. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തതിനുപിന്നാലെയാണ് വിവാദം ഉടലെടുത്തത്. ചിത്രവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നായിക പ്രിയ പ്രകാശ് വാര്യർ.

'ചിത്രത്തിൽ എന്റെ കഥാപാത്രത്തിന്റെ പേരാണ് ശ്രീദേവി. വിവാദങ്ങൾ സൃഷ്ടിക്കാൻ ആരും ആഗ്രഹിക്കാറില്ല. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതു മുതൽ പ്രേക്ഷകർ ആകാംക്ഷയിലാണ്. അത് നല്ല കാര്യമാണ്. ചിത്രം ശ്രീദേവിയെ  കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാൻ ഞങ്ങൾ പ്രേക്ഷകർക്ക് വിട്ടുകൊടുക്കുകയാണ്'- പ്രിയ വാര്യര്‍ പറയുന്നു.

അതേസമയം സിനിമയെ പറ്റി വിലയിരുത്താൻ പ്രേക്ഷകർക്ക് വിടുകയാണെന്നും ഇതൊരു ക്രൈം ത്രില്ലർ ആയതിനാൽ സസ്പെൻസ് നിലനിർത്തേണ്ടതുണ്ടെന്നും പ്രശാന്ത് മാമ്പള്ളി പ്രതികരിച്ചു. താൻ ശ്രീദേവിയുടെ നല്ലൊരു ആരാധകനാണെന്നും അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂർ നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.  കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ഈ രംഗവും ചിത്രത്തിന്റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചത്.

വക്കീല്‍ നോട്ടീസ് ലഭിച്ച വിവരം  പ്രശാന്ത് മാമ്പുള്ളി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 'കഴിഞ്ഞ വാരമാണ് അത്തരത്തില്‍ ഒരു നോട്ടീസ് ലഭിച്ചത്. അതിനെ ഞങ്ങള്‍ നേരിടും. ഒരു സസ്‌പെന്‍സ് ത്രില്ലറാണ് എന്റെ ചിത്രം. 'ശ്രീദേവി' എന്നത് ഒരു സാധാരണ പേരല്ലേ എന്ന് ഞാന്‍ ബോണി കപൂറിനോട് ചോദിച്ചു. എന്റെ ചിത്രത്തിലെ നായികയും ഒരു സൂപ്പര്‍നായിക ആണെന്ന് മാത്രം. അതേസമയം, സിനിമയുടെ ടീസർ പുറത്തു വന്നത് മുതൽ തന്നെ സമൂഹമാധ്യമങ്ങളിൽ ചിത്രത്തിനെതിരെ അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സംവിധായകന്റെ പേരില്ലാതെ പുതിയ പോസ്റ്റർ; കുഞ്ചാക്കോ ബോബൻ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' ചർച്ചയാവുന്നു
"വേറെയൊരു ക്ലൈമാക്സ് ആയിരുന്നു ഭൂതകാലത്തിന് വേണ്ടി ആദ്യം ചിത്രീകരിച്ചത്": ഷെയ്ൻ നിഗം