പേളി മാണിയുമായുള്ള വിവാഹം നടക്കുമോ? ശ്രീനിഷിന്റെ മറുപടി

Published : Oct 01, 2018, 01:57 PM IST
പേളി മാണിയുമായുള്ള വിവാഹം നടക്കുമോ? ശ്രീനിഷിന്റെ മറുപടി

Synopsis

'ബിഗ് ബോസിനെ മിസ് ചെയ്യുന്നതിന്റെ സങ്കടമുണ്ട്. കാരണം ഞാനവിടെ ഭയങ്കര ഹാപ്പി ആയിരുന്നു. ബിഗ് ബോസ് വീട്ടിലേക്ക് ഇന്നലെ പോയി ഇന്ന് വന്നത് പോലെയാണ് തോന്നുന്നത്. അവിടെ 100 ദിവസം നിന്നതുപോലെ തോന്നുന്നില്ല."

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന് ആവേശകരമായ പരിസമാപ്തിയാണ് ഇന്നലെ നടന്നത്. സാബുമോന്‍ അബ്ദുസമദ് കിരീടം ചൂടിയ ബിഗ് ബോസ് ആദ്യ സീസണിന്റെ പ്രേക്ഷക വളര്‍ച്ച ക്രമാനുഗതമായിരുന്നു. 30 ലക്ഷം വോട്ടുകളാണ് ആദ്യ വാരം മത്സരാര്‍ഥികളെ തേടി എത്തിയതെങ്കില്‍ ഗ്രാന്‍ഡ് ഫിനാലെ എത്തിയപ്പോഴേക്കും അഞ്ച് കോടിയിലേറെ വോട്ടുകള്‍ അവരെ തേടിയെത്തി. ആദ്യ സീസണിന്റെ ജനപ്രീതിയുടെ കാരണമായത് പല ഘടകങ്ങള്‍ ആയിരുന്നെങ്കില്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു പേളി-ശ്രീനിഷ് പ്രണയം.

ഷോയുടെ വിനോദമൂല്യത്തെയും പേളിയുടെയും ശ്രീനിഷിന്റെയും അവരുടെ സുഹൃത്തുക്കളായ മറ്റ് മത്സരാര്‍ഥികളുടെയും പ്രതിച്ഛായയെപ്പോലും സ്വാധീനിച്ചിരുന്നു ബിഗ് ബോസ് ഹൗസിലെ ഈ പ്രണയം. എന്നാല്‍ ഈ പ്രണയം മത്സരത്തിന്റെ ഭാഗമായിരുന്നോ, അതോ സത്യസന്ധമായിരുന്നോ? ബിഗ് ബോസ് ഷോ നടന്നിരുന്ന നൂറ് ദിവസങ്ങളില്‍ മിക്ക പ്രേക്ഷകരുടെയും മനസ്സിലുണ്ടായിരുന്ന ഈ സംശയം ഫിനാലെ കഴിഞ്ഞപ്പോഴും അവശേഷിക്കുന്നുണ്ട്. എന്നാല്‍ ശ്രീനിഷിനെ ഒത്തിരി ഇഷ്ടമാണെന്ന് പേളി തന്റെ ഫേസ്ബുക്കില്‍ പേജിലൂടെ നടത്തിയ ലൈവ് വീഡിയോയില്‍ പ്രേക്ഷകരോട് പറഞ്ഞിരുന്നു. ഇപ്പോള്‍ ശ്രീനിഷും ഇക്കാര്യത്തില്‍ പ്രതികരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിഷിന്റെ പ്രതികരണം.

പേളിയുമായുള്ള വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ താന്‍ ഏറെ ആത്മവിശ്വാസത്തിലാണെന്ന് പറയുന്നു ശ്രീനിഷ്. 'രണ്ട് വീട്ടുകാരും സമ്മതിക്കുമെന്നാണ് എന്റെ ഉറപ്പ്. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ച് ഇരുവരുടെയും വീട്ടില്‍  അവതരിപ്പിക്കും.' 100 ദിവസത്തിന് ശേഷം മുംബൈയിലെ ബിഗ് ബോസ് വീട്ടില്‍നിന്ന് മടങ്ങുമ്പോള്‍ താന്‍ അച്ഛനെയും അമ്മയെയും കാണുന്നതിന്റെ സന്തോഷത്തിലാണെന്നും പറയുന്നു ശ്രീനിഷ്. 'ബിഗ് ബോസിനെ മിസ് ചെയ്യുന്നതിന്റെ സങ്കടമുണ്ട്. കാരണം ഞാനവിടെ ഭയങ്കര ഹാപ്പി ആയിരുന്നു. ബിഗ് ബോസ് വീട്ടിലേക്ക് ഇന്നലെ പോയി ഇന്ന് വന്നത് പോലെയാണ് തോന്നുന്നത്. അവിടെ 100 ദിവസം നിന്നതുപോലെ തോന്നുന്നില്ല. പെട്ടെന്ന് തീര്‍ന്നതുപോലെ തോന്നുന്നു.'

ബിഗ് ബോസില്‍ മിസ് ചെയ്യുന്ന മറ്റെന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് മിസ് ചെയ്യുന്ന കാര്യം മുംബൈയില്‍ അല്ല മറിച്ച് കൊച്ചിയിലാണെന്നാണ് ശ്രീനിഷിന്റെ മറുപടി. ആരാണെന്ന ചോദ്യത്തിന് അത് പേളിയാണെന്നും പറയുന്നു. 100 ദിവസത്തിന് ശേഷം പേളിയെ പിരിഞ്ഞിരിക്കുമ്പോള്‍ എന്ത് തോന്നുന്നുവെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ.  'കഴിഞ്ഞ 100 ദിവസങ്ങളായി ഉറങ്ങുന്നതും ഉണരുന്നതും പേളിയുടെ മുഖം കണ്ടാണ്. നാളെ മുതല്‍ പേളി ഒപ്പമുണ്ടെന്ന് വിചാരിച്ച് ഉണരണം. സംസാരിക്കുന്നത് ഫോണിലൂടെയും ആവാമല്ലോ.' ബിഗ് ബോസിന് ശേഷം സിനിമാ അവസരങ്ങള്‍ കൂടുതല്‍ നോക്കുമെന്നും ഇപ്പോള്‍ സീരിയല്‍ ചെയ്യുകയാണെന്നും പറയുന്നു ശ്രീനിഷ്. ഒപ്പം തനിക്കും പേളിക്കും വോട്ട് ചെയ്ത എല്ലാ പ്രേക്ഷകര്‍ക്കും നന്ദിയും പറയുന്നു ശ്രീനിഷ്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ