ശ്രീനിഷിന്‍റെ ചുംബനത്തില്‍ നിന്നും ഒഴിഞ്ഞുമാറി പേളി

Published : Sep 20, 2018, 01:27 PM IST
ശ്രീനിഷിന്‍റെ ചുംബനത്തില്‍ നിന്നും ഒഴിഞ്ഞുമാറി പേളി

Synopsis

രണ്ട് ടീമായി തിരിഞ്ഞായിരുന്നു ടാസ്ക് പൂർത്തിയാക്കേണ്ടത്. മൂന്ന് പേർ വീതമാണ് ഓരോ ടീമിലുമുണ്ടാകേണ്ടത്. നല്‍കിയിരിക്കുന്ന ബെഞ്ചില്‍ ഒരു ടീം ഇരിക്കണം

പ്രേമത്തിലായിരുന്നു  ശ്രീനിഷ് പേളി ജോഡിക്കിടയില്‍ പ്രശ്നങ്ങളുണ്ടോ എന്ന സംശയം ഉയര്‍ത്തി കഴിഞ്ഞ ദിവസത്തിലെ എപ്പിസോഡിലെ രംഗം. ശ്രീനിഷ് പേളിയെ ഉമ്മ വെക്കാനായി ശ്രമിച്ചെങ്കിലും പേളി തന്ത്രപരമായി ഒഴിഞ്ഞുമാറി. ബിഗ് ബോസ് ഹൗസിലെ ലക്ഷ്വറി ടാസ്കിനിടെയാണ് സംഭവം. ഷിയാസിനെ കണ്‍സെഷന്‍ റൂമിലേക്ക് വിളിച്ചാണ് ബിഗ്ബോസ് ടാസ്കിനുള്ള സന്ദേശം കൊടുത്തത്. 

രണ്ട് ടീമായി തിരിഞ്ഞായിരുന്നു ടാസ്ക് പൂർത്തിയാക്കേണ്ടത്. മൂന്ന് പേർ വീതമാണ് ഓരോ ടീമിലുമുണ്ടാകേണ്ടത്. നല്‍കിയിരിക്കുന്ന ബെഞ്ചില്‍ ഒരു ടീം ഇരിക്കണം. മറ്റുള്ളവർ അവരെ അവിടെ നന്നും ഏത് വിധേനയും എഴുന്നേല്‍പ്പിക്കണം എന്നതാണ് ടാസ്ക്. ആദ്യ ടീമില്‍ അർച്ചനയും സുരേഷും ശ്രീനിഷുമായിരുന്നു ഉണ്ടായിരുന്നത്. 

മരപ്പൊടി, ഷേവിങ് ക്രീം, മുട്ട എന്നിവ ദേഹത്ത് ഇട്ടെങ്കിലും അവർ എഴുന്നേറ്റില്ല. വെള്ളം കോരി തലയിലൂടെ ഒഴിച്ചിട്ടും അവർ ഇരുന്ന ഇരുപ്പില്‍ നിന്നും പിന്മാറിയില്ല. പീന്നീട് സുരേഷ് എഴുന്നേറ്റു. ഈ സമയം, അതിഥി ബെഞ്ചിലിരിക്കുന്നവരെ സപ്പോർട്ട് ചെയ്യുന്നു എന്ന് പറഞ്ഞ ബിഗ് ബോസ് അതിഥിയോട് സുരേഷിന്‍റെ സ്ഥാനത്ത് ഇരിക്കാനായി ആവശ്യപ്പെട്ടു. 

ഇതിനിടെ അർച്ചനയ്ക്ക് വെള്ളമെടുത്തു കൊടുക്കാനായി എഴുന്നേറ്റതോടെ ശ്രീനിഷും പുറത്തായി. അർച്ചനയും അതിഥിയുമായിരുന്നു ബാക്കിയായത്. ഷിയാസ് പലവിധത്തിലും ഇരുവരേയും എഴുന്നേല്‍പ്പിക്കാനായി ശ്രമിക്കുന്നുണ്ടായിരുന്നു. തുടർന്ന് അതിഥി എഴുന്നേറ്റു. ഇതോടെ അർച്ചന മാത്രം ബാക്കിയായി. എന്നാല്‍ ബസർ അടിച്ചതിന് ശേഷമാണ് അർച്ചന എഴുന്നേറ്റത്. 

പിന്നീട് അടുത്ത ടീമിന്‍റെ ഊഴമായിരുന്നു. അതിഥി ഈ ടീമിനൊപ്പവും ബെഞ്ചിലിരിക്കണമെ്ന് ബിഗ് ബോസ് അറിയിച്ചു. അതിഥിയും ഷിയാസും പേളിയും സാബുവുമായിരുന്നു രണ്ടാം ടീമിലുണ്ടായിരുന്നത്. മറ്റുള്ളവർ അവരുടെ ദേഹത്ത് സോപ്പ്, മരപ്പൊടി, ഷേവിങ് ക്രീം, ഷാംബു തുടങ്ങിയവ ഒഴിച്ചു. സാബു നേരത്തേ തന്നെ എഴുന്നേറ്റ് ഓടി. 

സ്വിമ്മിങ് പൂളിലേക്ക് ചാടിയാണ് സാബു രക്ഷപ്പെട്ടത്. കണ്ണ് നീറുന്നതിനാല്‍ പേളി ബഹളമുണ്ടാക്കുന്നുണ്ടായിരുന്നു. ഷിയാസും അലറി വിളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആരും എഴുന്നേല്‍ക്കാന്‍ കൂട്ടാക്കുന്നുണ്ടായിരുന്നില്ല. ഇതിനിടെ സാബുവിനെ ഡോക്ടർ വന്ന് പരിശോധിച്ചു പോയി. ഇതിനിടെ ശ്രീനിഷ് പേളിയെ ഉമ്മ വെക്കാനായി ശ്രമിച്ചെങ്കിലും പേളി തന്ത്രപരമായി ഒഴിഞ്ഞുമാറി. അപ്പോഴേക്കും ബസർ മുഴങ്ങി. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ