സംസ്ഥാന ചലച്ചിത്ര അവാർഡ്; മാന്‍ഹോള്‍ മികച്ച ചിത്രം; വിനായകന്‍ നടന്‍?

By Web DeskFirst Published Mar 6, 2017, 4:34 PM IST
Highlights

തിരുവനന്തപുരം: 2016 ലെ മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്  മാൻഹോളിനാകുമെന്ന് സൂചന. മികച്ച നടൻ വിനായകനാണെന്നും സൂചനയുണ്ട്. ഇന്ന് വൈകിട്ടാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം  പിന്നെയും, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കി, നവാഗതയായ വിധു വിൻസെന്‍റിന്‍റെ മാൻഹോൾ 2016ലെ മികച്ച ചിത്രമാകുമെന്നാണ് സൂചന.

2016ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മാൻഹോൾ മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം നേടിയിരുന്നു.  ഇതേ ചിത്രത്തിന് വിധു വിൻസെന്‍റ് മികച്ച സംവിധായികയായി തെരഞ്ഞെടുക്കപ്പെട്ടതായാണ് അറിയുന്നത്.  ദുൽഖർ സൽമാന്‍റെയും മണികണ്ഠന്‍റെയും കമ്മട്ടിപ്പാടത്തിലെ  മികച്ച പ്രകടനത്തോട് മത്സരിച്ച് വിനായകൻ  മികച്ചനടനായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് അറിയുന്നു.

ഒപ്പത്തിലെ മികച്ച പ്രകടനത്തിന്‍റെ പേരിൽ മോഹൻലാലും മികച്ച നടനുള്ള പരിഗണനാപട്ടികയിൽ അവസാന റൗണ്ട് വരെയുണ്ടായിരുന്നു. 
സംഗീത വിഭാഗത്തിലെ മൂന്ന് പുരസ്കാരങ്ങൾ വിനോദ് മങ്കര സംവിധാനം ചെയ്ത കാംബോജിക്ക് ലഭിച്ചുവെന്നാണ് അറിയുന്നത്. 

സംഗീത സംവിധാനത്തിന് എം ജയചന്ദ്രനും ഗാനരചനയ്ക്ക് ഒഎൻവിക്കും ഗായികയ്ക്കുള്ള പുരസ്കാരം കെഎസ് ചിത്രയും നേടുമെന്നാണ് സൂചന. ഒഡീഷ സംവിധായകൻ എകെ ബീർ അധ്യക്ഷനായ 10 അംഗ ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്

click me!