നോക്കുകൂലി വാങ്ങിയവര്‍ പണം തിരികെ നല്‍കി, പ്രശ്നം അവസാനിച്ചെന്ന് നടന്‍ സുധീര്‍ കരമന

Web Desk |  
Published : Apr 09, 2018, 12:44 PM ISTUpdated : Jun 08, 2018, 05:52 PM IST
നോക്കുകൂലി വാങ്ങിയവര്‍ പണം തിരികെ നല്‍കി, പ്രശ്നം അവസാനിച്ചെന്ന് നടന്‍ സുധീര്‍ കരമന

Synopsis

നോക്കുകൂലി വാങ്ങിയവര്‍ പണം തിരികെ നല്‍കി തൊഴിലാളികള്‍ ഖേദം പ്രകടിപ്പിച്ചു പ്രശ്നം അവസാനിച്ചെന്ന് നടന്‍

തിരുവനന്തപുരം: വീടുപണിക്ക് കൊണ്ടുവന്ന ടൈലും ഗ്രാനേറ്റും ഇറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ നോക്കുകൂലി പ്രശ്നം അവസാനിച്ചെന്ന് നടന്‍ സുധീര്‍ കരമന. നോക്കുകൂലി വാങ്ങിയവര്‍ ഖേദം പ്രകടിപ്പിച്ചു, ആ പ്രശ്നം അവസാനിച്ചെന്നും നടന്‍ വ്യക്തമാക്കി. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീര്‍ കരമന ഇക്കാര്യം അറിയിച്ചത്. 

സുധീര്‍ കരമനയുടെ വീട് പണിയുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകൾ 25000 രുപ നോക്ക് കൂലി വാങ്ങയത്  മാധ്യമ ചർച്ചയായിരുന്നു. സംഭവം വാര്‍ത്തയായതോടെ നോക്കൂകൂലി വാങ്ങിയ തൊഴിലാളികളെ യൂണിയനില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഹെഡ് ലോഡ് തൊഴിലാളികൾ ഖേദം പ്രകടിപ്പിക്കുകയും ഇത് ആവർത്തിക്കാതിരിക്കാൻ ട്രേഡ് യൂണിയൻ നേതൃത്വം  വിഷയത്തിൽ ഇടപെടുകയും ചെയ്തുവെന്ന് സുധീര്‍ പറയുന്നു. കുറ്റക്കാരെ കഴിഞ്ഞ പത്ത് ദിവസമായി സസ്പെൻഡ് ചെയത് മാറ്റി നിർത്തിയതിനാൽ തങ്ങളുടെ കുടുംബം പട്ടിണിയിൽ ആന്നെന്നും അതിനാൽ പ്രശ്നം പരിഹരിക്കണമെന്ന് അവർ അപേക്ഷിച്ചു. 25000 രുപ തിരികെ നൽകുകയും ചെയ്തു. ഇതോടെ നോക്കുകൂലി വിഷയം അവസാനിച്ചെന്നും താരം പറഞ്ഞു.


സുധീര്‍ കരമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ 
നോക്കുകൂലി വിഷയം അവസാനിപ്പിച്ചു...
എന്റെ വീട് പണിയുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകൾ 25000 രുപ നോക്ക് കൂലി വാങ്ങയത്  മാധ്യമ ചർച്ചയായിരുന്നു. ഇതിനെ തുടർന്ന്,
ഹെഡ് ലോഡ് തൊഴിലാളികൾ ഖേദം പ്രകടിപ്പിക്കുകയും ഇത് ആവർത്തിക്കാതിരിക്കാൻ ട്രേഡ് യൂണിയൻ നേതൃത്വം എന്റെ വിഷയത്തിൽ ഇടപെടുകയും ചെയ്തു. കുറ്റക്കാരെ കഴിഞ്ഞ പത്ത് ദിവസമായി സസ്പെൻഡ് ചെയത് മാറ്റി നിർത്തിയതിനാൽ തങ്ങളുടെ കുടുംബം പട്ടിണിയിൽ ആന്നെന്നും അതിനാൽ പ്രശ്നം പരിഹരിക്കണമെന്ന് അവർ അപേക്ഷിക്കുകയും. 25000 രുപ തിരികെ നൽകുകയും ചെയ്തു.

എന്റെ സുഹൃത്തും,സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമായ അഡ്വ. ദീപക് എസ് പി യുടെ മധ്യസ്ഥതയിൽ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിച്ചു. കേരളത്തിന്റെ ബഹു.മുഖ്യമന്ത്രി നോക്കൂ കൂലി അവസാനിക്കുന്നതായി പ്രഖ്യാപിച്ച ഉടനെ, നിർഭാഗ്യവശാൽ നടന്ന... എന്റെ വിഷയം സമൂഹമാകെ ചർച്ച ചെയ്യുന്ന നിലയിലായി... നോക്കുകൂലി കാര്യത്തിൽ കേരള സർക്കാർ കൈകൊണ്ട തീരുമാനം മാതൃകാപരമാണ്. പുതിയൊരു തൊഴിൽ സംസ്ക്കാരത്തിന്റെ തുടക്കമായി സർക്കാർ തീരുമാനത്തെ ഞാൻ കാണുന്നു. എനിക്കുണ്ടായ ദുരനുഭവം ആവർത്തിക്കരുതെന്ന ആത്മാർത്ഥമായ ആഗ്രഹം മാത്രമാണ് എനിക്കുള്ളത്. 

സമൂഹത്തിൽ ഏറെ നാളുകളായി ചർച്ച ചെയ്യപ്പെട്ട ഒരു തൊഴിൽ പ്രശ്നം എന്ന നിലയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ എന്റെ കാര്യത്തിൽ വ്യത്യസ്ഥമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. ആരെയും വ്യക്തിപരമായി വേദനിപ്പിക്കേണ്ടന്ന് ഞാനും ആഗ്രഹിച്ചു... അതിനാൽ എനിക്കുണ്ടായ ഈ പ്രശ്നം പെട്ടന്ന് തീർക്കാൻ എന്നാൽ കഴിയുന്ന ഇടപെടൽ ഞാൻ നടത്തുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തി എന്നതിൽ ഞാൻ 
ഏറെ സന്തോഷിക്കുന്നു. 

ബഹു .മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രൻ, CITU നേതാക്കളായ ശ്രീ.വി.ശിവൻകുട്ടി ,ശ്രീ ജയൻബാബു, എന്റെ സുഹൃത്തുകൂടിയായ അഡ്വ. ദീപക് എസ് പി കഴക്കൂട്ടം ലേബർ ഓഫീസിലെ ശ്രീ കൃഷ്ണകുമാർ എന്നിവരുടെ ഇടപെടൽ എനിക്ക് വളരെയേറെ ആശ്വാസം പകർന്നു. അവരുടെ സഹകരണം ഞാൻ പ്രത്യേകം സ്മരിക്കുന്നു. ഇനിയൊരു ചർച്ചക്ക് വഴിവെക്കാതെ ഈ പ്രശനം ഇവിടെ അവസാനിക്കുകയാണ്.ഇക്കാര്യത്തിൽ യഥാസമയം ഇടപെട്ട, ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിച്ച മാധ്യമ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ