വിവാഹമോചനത്തെക്കുറിച്ച് മലയാളി നടി ലെന.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ലെന. സഹനടിയായും നായികയായുമൊക്കെ മലയാള സിനിമയില്‍ സജീവമാണ് ലെന. വര്‍ഷങ്ങളായി ആത്മീയ പാത പിന്തുടരുന്ന ലെന ദ ഓട്ടോഗ്രാഫി ഓഫ് ഗോഡ് എന്ന പുസ്‍തകവും എഴുതിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹവും വേര്‍പിരിയിലിനെയും കുറിച്ച് രഞ്‍ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തില്‍ ലെന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
ലെനയുടെ വാക്കുകള്‍
മുപ്പതാം വയസിലാണ് ഞാൻ ഡിവോഴ്സ് ആയത്. അതൊരു പ്രാക്ടിക്കൽ തീരുമാനം ആയിരുന്നു. 12 വയസിൽ തുടങ്ങിയ പ്രണയം അവസാനിക്കുന്നത് എന്റെ മുപ്പതാം വയസിലാണ്. ആദ്യ വിവാഹം ചെയ്തതിന് കാരണം മുൻഭർത്താവുമായി ഞാൻ ആറാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു എന്നതാണ്. സ്കൂൾ റൊമാൻസായിരുന്നു. അത് വിവാഹത്തിലെത്തി. പിന്നെ ഞങ്ങൾക്കൊരിക്കലും വിവാഹം ചെയ്യേണ്ടിയിരുന്നില്ല എന്ന് മനസിലാക്കി. നല്ല സുഹൃത്തുക്കളായിരുന്നു. അത് രസമായിരുന്നു. ഇരുപത്തിമൂന്നാം വയസിലാണ് വിവാഹം ചെയ്തത്. രണ്ട് തലങ്ങളിലേക്കാണ് ഞങ്ങൾ വളർന്നത്. ഞങ്ങൾ രണ്ട് പേരുടെയും താൽപര്യം തീർത്തും വ്യത്യസ്തമായിരുന്നു. ഏഴര വർഷം ഞങ്ങൾ വിവാഹിതരായിരുന്നു. വിവാഹമോചന സമയത്ത് വൈകാരികമായി ഒന്നും തോന്നിയില്ല. അതൊരു പ്രായോഗിക തീരുമാനമായിരുന്നു. ഒന്നിച്ചൊരു ഗുലാബ് ജാം കഴിച്ചാണ് ഞങ്ങൾ വേർപിരിഞ്ഞത്. ഞങ്ങൾ സുഹൃത്തുക്കളാണ്. ഈയടുത്തും മുൻഭർത്താവിനെ കണ്ടു. സ്ത്രീകൾ പെട്ടെന്ന് പക്വതയിലെത്തും. എന്നാൽ അപ്പുറത്തുള്ള ടീനേജ് മൈൻഡുള്ളയാൾക്ക് ഫണ്ണായ കാര്യങ്ങൾ ചെയ്യണം. എന്തിനാണിത്ര സീരിയസാക്കുന്നത്, ഫ്ലാറ്റും വീടും വാങ്ങുന്നതെന്തിനാണ്, നമുക്ക് റിലാക്സ് ചെയ്ത് പോകാം എന്നായിരുന്നു മുൻഭർത്താവിന്റെ മനോഭാവം. വിവാഹ മോചനത്തിന് ശേഷം താൻ സ്വയം പര്യാപ്‍തയായി. വിവാഹസമയത്ത് എനിക്ക് സാമ്പത്തികമായി ഒന്നുമില്ലായിരുന്നു. ഞാൻ എന്റെ ജീവിതം ആദ്യം മുതൽ പ്ലാൻ ചെയ്‍തു.
ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണനുമായി ലെന പിന്നീട് വിവാഹിതയായിരുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായും സഹ നടിയുമായെക്കെ തിളങ്ങിയിട്ടുണ്ട് ലെന. ജയരാജിന്റെ 'സ്‍നേഹം'ത്തിലൂടെയായിരുന്നു ലെന മലയാള സിനിമയില്‍ അരങ്ങേറിയത്. 'കരുണം', 'ഒരു ചെറു പുഞ്ചിരി' സിനിമകള്‍ക്കു പുറമേ 'ദേവദൂതൻ', 'ഇന്ദ്രിയം', 'കൊച്ച് കൊച്ച് സന്തോഷങ്ങള്‍', 'ശാന്തം' തുടങ്ങിവയിലും വേഷമിട്ട ലെന 'രണ്ടാം ഭാവ'ത്തില്‍ നായിക പ്രാധാന്യമുള്ള കഥാപാത്രമായി. തുടര്‍ന്ന് വിദ്യാഭ്യാസത്തിനായി ഒരിടവേളയെടുത്ത ലെന തിരിച്ചുവരുന്നത് 2007ല്‍ 'ബിഗ് ബി'യിലൂടെയാണ്.
തുടര്‍ന്ന് ലെന വീണ്ടും മലയാള സിനിമയില്‍ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു. കെജിഎഫ് 2 എന്ന കന്നഡ ചിത്രത്തിന്റെ മലയാളം പതിപ്പിന് നടി ലെന ശബ്‍ദം നല്‍കുകയും ചെയ്‍തു. മലയാളത്തില്‍ സംപ്രേഷണം ചെയ്‍ത ഹിറ്റ് സീരിയലുകളായ സ്‍നേഹ, ഓമനത്തിങ്കള്‍പക്ഷി, ഓഹരി തുടങ്ങിയവയില്‍ ലെന മികച്ച വേഷങ്ങള്‍ ചെയ്‍തിരുന്നു. ലെന നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ടെലിവിഷനില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തിട്ടുണ്ട്.
