ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍ നെറ്റ്‌വർക്ക് കോടതിയില്‍, രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉപയോഗിച്ചതിനെതിരെ ഹർജി

Published : Mar 13, 2026, 11:05 AM IST
Sanju Samson CSK

Synopsis

ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണെ അവതരിപ്പിക്കുന്ന വീഡിയോകൾക്ക് അടക്കം സിഎസ്‌കെ രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉപയോഗിച്ചിരുന്നു.

ചെന്നൈ: ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കലാനിധി മാരന്‍റെ ഉടമസ്ഥതയിലുള്ള സണ്‍ നെറ്റ്‌വര്‍ക്ക് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ പുറത്തിറക്കിയ പ്രമോ വീഡിയോകള്‍ക്കായി രജനികാന്ത് ചിത്രങ്ങളിലെ ഗാനങ്ങൾ ഉപയോഗിച്ചതിനെതിരെ ആണ് സണ്‍ നെറ്റ്‌വര്‍ക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്രമോഷന് ഉപയോഗിക്കുന്നത് വിലക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണെ അവതരിപ്പിക്കുന്ന വീഡിയോകൾക്ക് അടക്കം സിഎസ്‌കെ രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉപയോഗിച്ചിരുന്നു. ജയിലർ, കൂലി, ജയിലർ -2 തുടങ്ങിയ രജനി ചിക്രങ്ങളിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നുവെന്നാണ് സണ്‍ നെറ്റ്‌വര്‍ക്കിന്‍റെ പരാതി. സണ്‍ നെറ്റ്‌വര്‍ക്കിന്‍റെ സണ്‍ പിക്ച്ചേഴ്സാണ് ഈ ചിത്രങ്ങള്‍ നിര്‍മിച്ചത്.

 

സൺ നെറ്റ്‌വക്കിന്‍റെ ഐപിഎൽ ടീമായ സൺറൈസേഴ്സിന്‍റെ ആസ്ഥാനം ഹൈദരാബാദായതിനാല്‍ അവര്‍ തങ്ങള്‍ നിര്‍മിച്ച രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ പ്രമോഷനായി ഉപയോഗിക്കുന്നില്ല. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കുന്ന പ്രമോ വീഡിയോകള്‍ ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റായതോടെയാണ് ഐപിഎല്ലിന് മുന്നോടിയായി സണ്‍ നെറ്റ്‌വര്‍ക്ക് കോടതിയെ സമീപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റിഹേഴ്സലിന് വൈകിയെത്തിയ തനിക്ക് പകരം ആര്? ഞെട്ടി നോബി: വൈറല്‍ വീഡിയോ
'എന്തെല്ലാം വന്നാലും ഞാൻ നേരിട്ടുകൊള്ളാം', ആ ഹിറ്റ് ഡയലോഗിനെ കുറിച്ച് മോഹൻലാല്‍