
ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോളും ഡിംപിൾ കപാഡിയയും ലണ്ടനിൽ ഒന്നിച്ച് കറങ്ങുന്നതിന്റെ വീഡിയോ വൈറലായി. സിനിമാ നിരൂപകനായ കമാൽ ആർ ഖാൻ ആണ് വീഡിയോ ഷെയർ ചെയ്തത്. സണ്ണി ഡിയോളും ഡിംപിൾ കപാഡിയയും അവരുടെ അവധിക്കാലം ഒന്നിച്ച് ആസ്വദിക്കുന്നു, ഇരുവരെയും സുന്ദരമായ ഇണകളെ പോലെ തോന്നിക്കുന്നു എന്ന ട്വീറ്റോടെയായിരുന്നു പോസ്റ്റിങ്. ഇരുവരും കൈകോർത്തിരുന്ന് സംസാരിക്കുന്നതാണ് വീഡിയോ.
ശ്രേയസ് ടൽപേഡ് സംവിധാനം ചെയ്ത കന്നി ചിത്രമായ പോസ്റ്റർ ബോയ്സിൽ സഹോദരൻ ബോബി ഡിയോളിനൊപ്പം സണ്ണി അടുത്തിടെ അഭിനയിച്ചിരുന്നു. 2015ൽ പുറത്തിറങ്ങിയ വെൽക്കം ബാക്ക് ആണ് ഡിംപിൾ അവസാനം അഭിനയിച്ച ചിത്രം. നേരത്തെ നടൻ രാജേഷ് ഖന്നയെ ഡിംപിൾ വിവാഹം ചെയ്തിരുന്നു. അതിൽ അവർക്ക് ട്വിങ്കിൾ, റിങ്കിൾ എന്നീ പേരുകളിൽ രണ്ട് പെൺകുട്ടികൾ ഉണ്ട്.
സണ്ണിഡിയോളും ഡിംപിളും അഞ്ച് ചിത്രങ്ങളിൽ ജോഡികളായി അഭിനയിച്ചിട്ടുണ്ട്. മൻസിൽ മൻസിൽ (1984), അർജുൻ (1985), ആഗ് ക ഖോല (1989), നരസിംഹ(1991), ഗുണ(1993) എന്നിവയിൽ ആണ് ഇവർ ഒന്നിച്ച് അഭിനയിച്ചത്.
വീഡിയോ പോസ്റ്റ് ചെയ്ത കെആര്‍കെക്ക് എതിരെ വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമാണിതെന്നാണ് പ്രധാനവിമര്‍ശനങ്ങളിലൊന്ന്.
വീഡിയോ കാണാം
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ