സണ്ണി ലിയോണിന്‍റെ ആദ്യ മലയാള ചിത്രത്തിലെ സഹതാരങ്ങള്‍ ഇവരാണ്

Published : Nov 20, 2018, 02:49 PM ISTUpdated : Nov 20, 2018, 02:55 PM IST
സണ്ണി ലിയോണിന്‍റെ ആദ്യ മലയാള ചിത്രത്തിലെ സഹതാരങ്ങള്‍ ഇവരാണ്

Synopsis

സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരം പുറത്ത്.

 

സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരം പുറത്ത്. 'രംഗീല' എന്ന് പേരിട്ടിരിക്കുന്ന സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ലിയോണിനോടൊപ്പം ദേശീയ പുരസ്കാര ജേതാക്കളായ സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍ എന്നിവരുണ്ടാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കൂടാതെ അജു വര്‍ഗീസ്, രമേശ് പിഷാരടി തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. 

ജയലാല്‍ മേനോനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും അണിയറക്കാര്‍ പുറത്തുവിട്ടു. തന്‍റെ മലയാള സിനിമയിലെ അരങ്ങേറ്റത്തില്‍ ഏറെ ആവേശമുണ്ടെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് സണ്ണി ലിയോണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

മുന്‍പ് ചില മലയാളം പ്രോജക്ടുകളുമായി ബന്ധപ്പെട്ട് സണ്ണി ലിയോണിന്‍റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളിലൊന്നും സണ്ണി ലിയോണ്‍ പ്രതികരിച്ചിരുന്നില്ല. ഫെയറി ടെയ്ല്‍ പ്രൊഡക്ഷനാണ് ചിത്രത്തിന്‍റെ സഹനിര്‍മ്മാണം. ജോസഫ് വര്‍ഗീസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വണ്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്‍റ്സ് ചിത്രം തീയേറ്ററുകളിലെത്തിക്കും .

പോണ്‍ ഇന്റസ്ട്രിയിലെ കരിയര്‍ അവസാനിപ്പിച്ച് 2012ലാണ് സണ്ണി ലിയോണ്‍ ബോളിവുഡിലേക്ക് എത്തുന്നത്. ജിസം 2 ആയിരുന്നു ആദ്യ ഹിന്ദി ചിത്രം. ഷൂട്ടൗട്ട് അറ്റ് വഡാല, ജാക്‌പോട്ട്, രാഗിണി എംഎംഎസ് 2 തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ അവരുടേതായി പിന്നാലെയെത്തി.

 

 

(വാര്‍ത്തയ്ക്ക് കടപ്പാട്: ന്യൂസ് മിന്‍റ്  )

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും; വധു എഴുത്തുകാരി നവമി ലത, അസൗകര്യങ്ങളെ തുടർന്ന് വിവാഹം വീട്ടിലേക്ക് മാറ്റും
140 ദിവസം നീണ്ട ചിത്രീകരണം; ആന്റണി വർഗീസിന്റെ 'കാട്ടാളന് ' പാക്കപ്പ്; ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിൽ