സംവിധായകന്‍ ശ്രീകുമാര്‍ മേനോന് വീഴ്ചയില്‍ പരിക്ക്

By Web TeamFirst Published Nov 19, 2018, 6:39 PM IST
Highlights

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുഖത്ത് മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുകള്‍ സംഭവിച്ചതിനാല്‍ അദ്ദേഹത്തെ ഇംപ്ലാന്‍റ് ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു

മുംബൈ:  വിമാന താവളത്തിലെ ഇലക്ട്രോണിക്ക് പടിയില്‍ നിന്നും വീണ് പ്രശസ്ത സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക്. മുബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. എസ്‌കലേറ്ററില്‍ മുഖം ഇടിച്ചു വീണ ശ്രീകുമാര്‍ മേനോന്‍റെ താടിയെല്ലിനാണ് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുഖത്ത് മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുകള്‍ സംഭവിച്ചതിനാല്‍ അദ്ദേഹത്തെ ഇംപ്ലാന്‍റ് ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ശസ്ത്രക്രിയയ്ക്ക് ശേഷം ശ്രീകുമാര്‍ മേനോന്‍ കൊച്ചിയില്‍ എത്തി.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ഒടിയന്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെന്നെയിലും മുംബൈയിലും പുരോഗമിച്ചിരുന്നതിനിടെയാണ് അപകടം. പ്രമോഷന്‍റെ ഭാഗമായുളള ജോലികളും ശ്രീകുമാര്‍ മേനോന്‍റെ മേല്‍നോട്ടത്തിലായിരുന്നു. അതേസമയം, ശസ്ത്രക്രിയക്കുശേഷം സംവിധായകന് രണ്ടാഴ്ചയിലേറെ വിശ്രമം ആവശ്യമായേക്കും. 

സിനിമ ഈ ആഴ്ച സെന്‍സറിന് സമര്‍പ്പിക്കാനിരിക്കെയാണ് അപകടം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന്‍ ഡിസംബര്‍ 14 നാണ് തിയേറ്ററിലെത്തുന്നത്. 

click me!