
സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ രണ്ട് അമ്മമാരെ മലയാളികള്‍ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. സുഡാനിയുടെ ഉമ്മമാരായി തിളങ്ങിയ ബാലുശ്ശേരി സരസയും ശ്രീലത ശ്രീധരനും 'ഡാകിനി' എന്ന പുതുചിത്രത്തിലൂടെ വീണ്ടും അരങ്ങിലെത്തുന്നു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ 'ഒറ്റമുറി വെളിച്ചം' ഒരുക്കിയ രാഹുൽ ജി. നായരാണ് ഡാകിനിയുടെ സംവിധാനം. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമ നിര്‍മ്മിച്ച സന്ദീപ് സേനനും ബി. രാകേഷും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം.
സിനിമയെ കുറിച്ചുള്ള നിര്‍മാതാവ് സന്ദീപ് സേനന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.–
സുഹൃത്തുക്കളെ, തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷം ഉർവശി തീയേറ്റേഴ്സ് അഭിമാനപുരസ്സരം അവതരിപ്പിക്കുന്നു "ഡാകിനി". ഇത്തവണ നിർമാണത്തിനു ബി. രാകേഷിന്റെ യൂണിവേഴ്സൽ സിനിമയും കൂടെയുണ്ട് . അരങ്ങിൽ: സുരാജ് വെഞ്ഞാറമൂട് , ചെമ്പൻ വിനോദ് ജോസ് , ബാലുശ്ശേരി സരസ (സുഡാനി ഫ്രം നൈജീരിയ ) ശ്രീലത ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ ) അലൻസിയർ , ഇന്ദ്രൻസ് , പോളി വത്സൻ , സേതുലക്ഷ്മി.
അണിയറയിൽ : കഥ തിരക്കഥ സംവിധാനം : രാഹുൽ റിജി നായർ (ഒറ്റമുറി വെളിച്ചം) ,നിർമാണം : ബി രാകേഷ് , സന്ദീപ് സേനൻ , അനീഷ് എം തോമസ് , ഛായാഗ്രഹണം : അലക്സ് പുളിക്കൽ , ചിത്രസംയോജനം : അപ്പു ഭട്ടതിരി , സംഗീതം : രാഹുൽ രാജ് , കലാസംവിധാനം : പ്രതാപ് രവീന്ദ്രൻ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, സഹസംവിധാനം: നിതിൻ മൈക്കിൾ , ചമയം : റോണെക്സ് സേവ്യർ , നിർമാണ നിർവഹണം : എസ് മുരുഗൻ , ജൂണിൽ ചിത്രീകരണം ആരംഭിക്കും 2018 അവസാനം " ഡാകിനി " തീയേറ്ററുകളിൽ എത്തും ,വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് " ഡാകിനി " വിതരണം ചെയ്യും. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ...നന്ദി
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ