സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ് കൊടുത്ത് സന്തോഷ് പണ്ഡിറ്റ്

Published : Oct 06, 2018, 05:34 PM IST
സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ് കൊടുത്ത് സന്തോഷ് പണ്ഡിറ്റ്

Synopsis

സുരാജ് വിധികർത്താവായ ഒരു ചാനൽ പരിപാടിയിൽ തന്നെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചെന്നും, ഇതിനെതിരെയാണ് നടനും ചാനൽ അധികൃതർക്കുമെതിരെ നിയമനടപടി സ്വീകരിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ വ്യക്തിഹത്യ കേസ് നൽകി സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരാജിനെതിരെ കേസ് കൊടുത്തകാര്യം പണ്ഡിറ്റ് അറിയിച്ചത്. സുരാജ് വിധികർത്താവായ ഒരു ചാനൽ പരിപാടിയിൽ തന്നെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചെന്നും, ഇതിനെതിരെയാണ് നടനും ചാനൽ അധികൃതർക്കുമെതിരെ നിയമനടപടി സ്വീകരിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റില്‍ സന്തോഷ് പണ്ഡിറ്റ് പറയുന്നത് ഇങ്ങനെ - 

'എന്നെ വ്യക്തിപരമായി അധിക്ഷേധിപിക്കുന്ന രീതിയിൽ കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനലിൽ നടൻ സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജി ആയി ഒരു പരിപാടി അവതരിപ്പിച്ചിരുന്നല്ലോ.. ഇതിന്മേൽ അവർക്കെതിരെ കേസ് ഫയൽ ചെയ്യുവാൻ നിരവധി ആരാധകർ ആവശ്യപ്പെട്ടിരുന്നു.. എന്നാൽ പ്രളയബാധിതരെ സഹായിക്കുന്ന പ്രവർത്തനങ്ങളിലായതിനാൽ ഈ വിഷയങ്ങളിൽ ഇടപെട്ട് കേസ് കൊടുക്കുവാൻ വൈകി..

ഇപ്പോൾ ഞാൻ സുരാജ് വെഞ്ഞാറമൂടിനും, ഈ പരിപാടി സംഘടിപ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദികൾക്കെതിരേയും കേസ് കൊടുക്കുവാൻ തീരുമാനിച്ചു….ഈ കേസിലെ ശരികളും, തെറ്റുകളും ബഹുമാനപ്പെട്ട കോടതി ഇനി തീരുമാനിക്കും. എന്നെ പിന്തുണക്കുന്ന ഏവർക്കും നന്ദി…

വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്നവനാണ് യഥാർത്ഥ കലാകാരൻ…മറ്റുള്ളവരെ പാര വെച്ച് കണ്ണീര് കുടിപ്പിക്കുന്നവനല്ല കലാകാരൻ… സംസ്ഥാന അവാർഡും, ദേശീയ അവാർഡും, ഓസ്‌കാർ അവാർഡും ഒക്കെ കിട്ടുന്നത് നല്ലതാണ്..അതിനേക്കാൾ നല്ലതാണ് മനുഷ്യത്വമുള്ള ഒരു മനുഷ്യനാകുന്നത്.

PREV
click me!

Recommended Stories

'എന്തിനാ സിക്സ് പാക്കെന്നായിരുന്നല്ലോ'? എന്ന് ഉണ്ണി മുകുന്ദൻ, 'അങ്ങനെ അല്ല അളിയ ഉദ്ദേശിച്ചതെ'ന്ന് അജു
അണ്ഡം ശീതീകരിച്ചിട്ടില്ല, ​ഗർഭകാലത്തിലൂടെ കടന്നുപോകാൻ താല്പര്യമില്ല; പാർവതി തിരുവോത്ത്