ബികോം പാസ്സായത് സപ്ലി എഴുതി, പിന്നീട് നായകനായി; അനുഭവം പങ്കുവച്ച് സൂര്യ!

By Web TeamFirst Published Jan 30, 2019, 1:40 PM IST
Highlights

തമിഴകത്ത് ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ നായകനാണ് സൂര്യ. എന്നാല്‍ കഠിനാദ്ധ്വാനം ചെയ്‍താണ് താൻ ഇവിടെ എത്തിയത് എന്ന് സൂര്യ പറയുന്നു. തനിക്ക് ആദ്യകാലത്ത് ലഭിച്ച പ്രതിഫലം മൂന്ന് ലക്ഷമായിരുന്നു. അന്ന് സഹതാരത്തിന് നല്‍കിയത് ഒരു കോടിയും. പിന്നീട് എങ്ങനെയാണ് താൻ മികവിലേക്ക് മാറിയത് എന്നാണ് സൂര്യ പറയുന്നത്.  വേല്‍ ടെക് രംഗരാജൻ യൂണിവേഴ്സിറ്റിയില്‍ സാംസ്കാരിക ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു സൂര്യ.

ബികോമാണ് പഠിച്ചത്. അത് സപ്ലി എഴുതിയാണ് വിജയിച്ചത്. അങ്ങനെയുള്ള താൻ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ഉപദേശം നല്‍കുകയാണെന്ന് വിചാരിക്കരുതെന്ന് പറഞ്ഞായിരുന്നു സൂര്യയുടെ പ്രസംഗം. സത്യസന്ധത പുലര്‍ത്തുക എന്നതാണ് ഏറ്റവും പ്രധാനം. സപ്ലി എഴുതി പാസായ ആളാണ് ഞാൻ. നടന്റെ മകനായതു കൊണ്ടതല്ല സിനിമയില്‍ വിജയിച്ചത്. ആദ്യകാലത്ത് എനിക്ക് മൂന്ന് ലക്ഷം ആണ് പ്രതിഫലം ലഭിച്ചത്.  എന്റെ സഹതാരത്തിന് ഒരു കോടിയും ആയിരുന്നു പ്രതിഫലം. എന്റെ മുമ്പില്‍ നിന്നുതന്നെയായിരുന്നു സഹതാരത്തിനും പ്രതിഫലം നല്‍കിയത്. പക്ഷേ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്കും ഒരു കോടിയുടെ പ്രതിഫലം ലഭിച്ചു. നമ്മുടെ മനസ്സിലാണ് ലക്ഷ്യബോധം ഉണ്ടാകേണ്ടതെന്നും സൂര്യ പറഞ്ഞു.

click me!