കബാലിയുടെ സംവിധായകനൊപ്പം ഇനി സൂര്യ!

By Web DeskFirst Published Jul 25, 2016, 11:26 AM IST
Highlights

രജനീകാന്തിനെ നായകനാക്കി ഒരുക്കിയ കബാലി  കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുകയാണ്. കബാലി ഒരുക്കിയ സംവിധായകന്‍ പ രഞ്ജിത്ത് അതിന്റെ ത്രില്ലിലുമാണ്. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷമുണ്ടാക്കുന്ന മറ്റൊരു വാര്‍ത്ത. പ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ നായകനാകുക സൂര്യയാണ്.


പ രഞ്ജിത്തിന്റെ ചിത്രത്തില്‍ സൂര്യ ഒരു ബോക്സര്‍ ആയിട്ടാണ് അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ കഥാപാത്രത്തിനായി ശരീരം പാകപ്പെടുത്താനായി സൂര്യ ഉടന്‍ തന്നെ തയ്യാറെടുക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

click me!