
വീടുകളില്‍ ശൗചാലയം പണിയേണ്ടതിന്റെയും തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം തടയേണ്ടതിന്റെയും ആവശ്യകതയടക്കം സാമൂഹിക പ്രസക്തിയുള്ള ഏറെ വിഷയങ്ങള്‍ പ്രമേയമാകുന്ന അക്ഷയ് കുമാര്‍ ചിത്രമാണ് ' ടോയ്‌ലെറ്റ് ഏക് പ്രേം കഥ' . തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഒരാള്‍ പരസ്യമായി മൂത്രമൊഴിക്കുന്ന ചിത്രം ഇപ്പോള്‍ വാര്‍ത്തയാവുകയാണ്.
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പ്രമേയമാക്കി നിര്‍മിക്കുന്ന ചിത്രം നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ തുറസ്സായ ഇടങ്ങളിലെ മലമൂത്രവിസര്‍ജനത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഒരാള്‍ മൂത്രമൊഴിക്കുന്നതിന്റെ ഫോട്ടോയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയ നടത്തുന്നത്. അയാളുടെ 'ടോയ്‌ലെറ്റ് അക്ഷയ് കുമാറിന്റെ ' ടോയ്‌ലെറ്റില്‍ തുറന്നു' എന്നതടക്കമുള്ള കമന്റുകളുമായാണ് പോസ്റ്ററിന്റെ ചിത്രം പ്രചരിക്കുന്നത്. സംഭവത്തിന്റെ ചിത്രസഹിതം ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തകളും പ്രസിദ്ധീകരിച്ചു.
പണം കൊടുത്ത് ഉപയോഗിക്കുന്ന ടോയ്‌ലെറ്റിന്റെ ഉടമയായ നായകന്‍ വിവാഹം കഴിക്കുകയും വരന്റെ വീട്ടില്‍ ശൗചാലയം ഇല്ല എന്നറിഞ്ഞ ശേഷം നായിക നായകനെ ഉപേക്ഷിക്കുന്നതുമാണ് കഥയുടെ ഇതിവൃത്തം. സിനിമയുടെ ശക്തമായ പ്രമേയവും പോസ്റ്ററിനു മുകളില്‍ മൂത്രമൊഴിച്ച ആളിന്റെ മാനോ നിലവാരവും താരതമ്യം ചെയ്താണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ