ഓക്കാനം വരുന്ന വാക്കുകള്‍; പിസി ജോര്‍ജിനെതിരെ സ്വര ഭാസ്കര്‍, ട്വീറ്റിന് അധിക്ഷേപവുമായി അഗ്നിഹോത്രി

Published : Sep 10, 2018, 11:13 PM ISTUpdated : Sep 19, 2018, 09:22 AM IST
ഓക്കാനം വരുന്ന വാക്കുകള്‍; പിസി ജോര്‍ജിനെതിരെ സ്വര ഭാസ്കര്‍, ട്വീറ്റിന് അധിക്ഷേപവുമായി അഗ്നിഹോത്രി

Synopsis

സ്ത്രീപക്ഷ നിലപാടുകള്‍ കൊണ്ട് എന്നും ശ്രദ്ധേയയായ നടിയാണ് സ്വര ഭാസ്കര്‍. മീ ടൂ കാംപയിന്‍റെ ഭാഗമായി വലിയ തുറന്നു പറച്ചിലുകള്‍ അവര്‍ നടത്തിയിരുന്നു. സിനിമകളില്‍ വേഷം നല്‍കാന്‍ കിടക്ക പങ്കിടാന്‍ വരെ പലരും വിളിച്ചിരുന്നതായും അതിന് തയ്യാറാകാത്തതിനാല്‍ അവസരങ്ങല്‍ നഷ്ടമായതായും സ്വര തുറന്നടിച്ചിരുന്നു. 

മുംബൈ: സ്ത്രീപക്ഷ നിലപാടുകള്‍ കൊണ്ട് എന്നും ശ്രദ്ധേയയായ നടിയാണ് സ്വര ഭാസ്കര്‍. മീ ടൂ കാംപയിന്‍റെ ഭാഗമായി വലിയ തുറന്നു പറച്ചിലുകള്‍ അവര്‍ നടത്തിയിരുന്നു. സിനിമകളില്‍ വേഷം നല്‍കാന്‍ കിടക്ക പങ്കിടാന്‍ വരെ പലരും വിളിച്ചിരുന്നതായും അതിന് തയ്യാറാകാത്തതിനാല്‍ അവസരങ്ങല്‍ നഷ്ടമായതായും സ്വര തുറന്നടിച്ചിരുന്നു.

ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെയും സ്വര ഭാസ്കര്‍ ട്വീറ്റ് ചെയ്തിരുന്നു. എംഎല്‍എ പറഞ്ഞത് തീര്‍ത്തും അരോചകമാണെന്നും ലജ്ജിപ്പിക്കുന്നുവെന്നും മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും ദ്രൂവീകരണം സമൂഹത്തെ മലിനീകരിക്കുന്നതായും ഓക്കാനം വരുന്നുവെന്നുമായിരുന്നു സ്വരയുടെ ട്വീറ്റ്. 

എന്നാല്‍ ട്വീറ്റിന് പിന്നാലെ സ്വരയെ അധിക്ഷേപിച്ച് സംവിധായകനും ബിജെപി അനുഭാവിയുമായ വിവേക് അഗ്നിഹോത്രി രംഗത്തെത്തി. ട്വീറ്റ്.എന്നാല്‍ മീ ടൂ പ്രോസ്റ്റിറ്റ്യൂട്ട് (ഞാനും വേശ്യയാണ്) എന്ന പ്ലക്കാര്‍ഡെവിടെ എന്നായിരുന്നു അഗ്നിഹോത്രിയുടെ ട്വീറ്റ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും പലരും റിപ്പോര്‍ട്ട് ചെയ്തതോടെ ട്വീറ്റ് ട്വിറ്റര്‍ അധികൃതര്‍ ഇടപെട്ട് പിന്‍വലിക്കുകയും ചെയ്യുകയായിരുന്നു.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും