18-മത്തെ വയസ്സിലാണ് അമ്മ വീണ്ടും ഗര്‍ഭിണി ആണെന്ന് അറിയുന്നത്

Published : Sep 09, 2018, 07:07 PM ISTUpdated : Sep 10, 2018, 01:26 AM IST
18-മത്തെ വയസ്സിലാണ് അമ്മ വീണ്ടും ഗര്‍ഭിണി ആണെന്ന് അറിയുന്നത്

Synopsis

പതിനെട്ട് വര്‍ഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ് ‘ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്മ ഗര്‍ഭിണി ആണെന്ന്’. അച്ഛന്റെ കയ്യില്‍ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു

അച്ഛനും അമ്മയ്ക്കും ഒറ്റ കുട്ടിയായി വളര്‍ന്ന് 18-ാം വയസില്‍ അമ്മ വീണ്ടും ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോഴുണ്ടായ അനുഭവം പറഞ്ഞ് നടി മഡോണ സെബാസ്റ്റ്യന്‍.  ആകെ അങ്കലാപ്പിലായ തനിക്ക് ആ വാര്‍ത്തയോട് എങ്ങനെ പ്രതികരിക്കണമെന്ന് ഒരു രൂപവുമില്ലായിരുന്നെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഡോണ വ്യക്തമാക്കി. 

പതിനെട്ട് വര്‍ഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ് ‘ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്മ ഗര്‍ഭിണി ആണെന്ന്’. അച്ഛന്റെ കയ്യില്‍ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. എനിക്ക് എന്താണ് പ്രതികരിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. ശരിക്കും ഞാന്‍ സന്തോഷിക്കേണ്ട സമയമാണ്. പക്ഷെ ആ നിമിഷം നിര്‍വികാരതയാണ് തോന്നിയത്.

എനിക്ക് ചിരി വരുന്നില്ല. എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല, അതായിരുന്നു എന്റെ പ്രതികരണം. ഞാന്‍ എന്നോട് തന്നെ പറയുന്നുണ്ട്. ഒരുപാട് ചിന്തിച്ച് തലപ്പുണ്ണാക്കുന്നതിന് പകരം നീയെന്താ സന്താഷിക്കാത്തതെന്ന്. പക്ഷേ ഒറ്റക്കുട്ടിയായി വളര്‍ന്ന ഒരാള്‍ക്ക് ഈ വാര്‍ത്ത അങ്കലാപ്പ് ഉണ്ടാക്കില്ലേ?

പക്ഷേ എത്ര പേര്‍ക്കുണ്ട് ഈ ഭാഗ്യം. അമ്മ ഗര്‍ഭിണി ആകുന്നത് ഞാന്‍ കണ്ടു. ഒരു രാജ്ഞിയെപ്പോലെ ആയിരുന്നു. ഒരു നീല വസ്ത്രമണിഞ്ഞ് വലിയ വയറൊക്കെയായി അമ്മ ആകാശം നോക്കി നില്‍ക്കുന്ന ഒരു ചിത്രമുണ്ട്. അതെനിക്കേറെ ഇഷ്ടമാണ്- മഡോണ പറയുന്നു.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും